Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കളിക്കളങ്ങളെ തീപിടിപ്പിച്ച പഴയകാല താരങ്ങൾ ഖത്തറിൽ പന്തുതട്ടുന്നു,ഫൈനലിന് മുമ്പ് 'ഫിഫ ലെജൻഡ്‌സ് കപ്പ്'

December 12, 2022

December 12, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ: ലോക ഫുട്‍ബോളിലെ പഴയകാല ഇതിഹാസങ്ങൾ ഖത്തര്‍ ലോകകപ്പിലെ അന്തിമ പോരാട്ടത്തിന് മുമ്പ് ഖത്തറിൽ പന്തുതട്ടുന്നു.2022 ഫിഫ ലോകകപ്പിൽ ആരു കപ്പുയർത്തുമെന്ന ആകാംക്ഷക്ക് തീക്കൊളുത്തുന്നതിന് മുമ്പ് ഡിസംബർ 15,16 തിയ്യതികളിലായാണ് ഒരു കാലത്ത് കളിക്കളങ്ങളെ തീപിടിപ്പിച്ചിരുന്ന പഴയ കാല ഇതിഹാസങ്ങളെ അണിനിരത്തി പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്.

കഫു, കകാ, ദിദിയര്‍ദ്രോഗ്ബ, കസിയസ്, കാര്‍സ് പുയോള്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സിസ്കോ ടോട്ടി, ജോണ്‍ടെറി ഉള്‍പ്പെടെ ടെലിവിഷനിൽ മാത്രം കണ്ട സൂപ്പർ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഡിസംബര്‍ 15നും 16നുമായി ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോപ്ലക്സിലെ സെന്‍റര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍. പഴയകാലങ്ങളില്‍ ടി.വിയില്‍ കണ്ട് ആസ്വദിച്ച ഇതിഹാസ താരങ്ങളുടെ മത്സരങ്ങള്‍നേരിട്ട് കാണാന്‍ ആരാധകര്‍ക്കും അവസരമുണ്ട്.

ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് മത്സരങ്ങള്‍. ആരാധകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണം. https://q-tickets.com/Events/EventsDetails/9564/ എന്ന ലിങ്കില്‍ പ്രവേശിച്ചു വേണം ബുക്ക് ചെയ്യാന്‍. ഉച്ചയ്ക്ക് 12.00 മുതല്‍ മത്സരവേദിയിലേയ്ക്ക് പ്രവേശിയ്ക്കാം. ഫിഫ പ്ലസ്സിലൂടെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

മത്സര ക്രമം
രണ്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകള്‍ അണിനിരക്കും. ആകെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. രണ്ടു ദിനങ്ങളിലായി 18 മത്സരങ്ങള്‍ നടക്കും. 15 മിനിറ്റ് വീതമുള്ള ഇരു പകുതികളായി 30 മിനിറ്റാണ് ഒരു കളിയുടെ ദൈര്‍ഘ്യം.

ആദ്യ ദിനത്തില്‍ 12 മത്സരങ്ങളും, രണ്ടാം ദിനത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങളുമാണ് നടക്കുക. ഓരോ ടീമുകള്‍ക്കും മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ രണ്ടാം ദിവസത്തെ സെമി-ഫൈനലില്‍ പ്രവേശിക്കും. 16ന് വൈകിട്ട് ആറിനാണ് ഫൈനല്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News