Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ശംസുദ്ദീന്‍ ഒളകരയുടെ പിതാവ് അബ്ദുല്ലക്കുട്ടി ഹാജി നിര്യാതനായി

May 26, 2021

May 26, 2021

മലപ്പുറം: ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും വ്യാപാര പ്രമുഖനുമായ ശംസുദ്ദീന്‍ ഒളകരയുടെ പിതാവ് ഒളകര അബ്ദുല്ലക്കുട്ടി ഹാജി (82) നിര്യാതനായി. കോട്ടക്കല്‍ കോല്‍ക്കളം സ്വദേശിയായ പരേതന്‍ നാട്ടിലെ പൗരപ്രമുഖനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു. ദീര്‍ഘകാലം കോല്‍ക്കളം മഹല്ല് സെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ലാ എം.എസ്.എസിന്റെ സംഘാടകരില്‍ പ്രമുഖനാണ്. ഖദീജ വലിയപറമ്പിലാണ് ഭാര്യ. മറ്റുമക്കള്‍: നൗഷാദ് (ഖത്തര്‍), ആയിഷ, റസിയ, നസീറ, മരുമക്കള്‍: ഇബ്രാഹിം  (പാങ്ങ്), ലത്തീഫ് (മക്കരപറമ്പ്), നൂറുദ്ദീന്‍ (കൂട്ടിലങ്ങാടി), സഫിയ, സലീന.
പി.കെ. കുഞ്ഞാലിക്കുട്ടി,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, സൈനുല്‍ ആബിദ് തങ്ങള്‍,  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, എന്നിവര്‍ അനുശോചനം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :  
https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News