Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മറിയം ഇപ്പോൾ അനാഥയല്ല, അനാഥരായ അഫ്‌ഗാൻ കുഞ്ഞുങ്ങൾ വർഷങ്ങൾക്ക് ശേഷം ഖത്തറിൽ സഹോദരങ്ങളുമായി ഒത്തുചേർന്നു 

March 29, 2023

March 29, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് അനാഥരായ അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ സംഗമ വേദിയായി ഖത്തര്‍ മാറി. 21 മാസം പ്രായമുള്ള മറിയത്തിന് അവളുടെ സഹോദരനെയും രണ്ട് സഹോദരിമാരെയും അമ്മാവനായ യാര്‍ മുഹമ്മദ് നിയാസിനെയും കാണാനുള്ള അവസരമാണ് ഒരുങ്ങിയത്. മറിയത്തെ കണ്ടെത്താന്‍ സാധിക്കുമോ എന്നറിയാതെ ഇത്രകാലവും വിഷമിച്ചിരിക്കുകയായിരുന്നുവെന്ന്  യാര്‍ മുഹമ്മദ് നിയാസ് പറഞ്ഞു. 

2021 ഓഗസ്റ്റില്‍ അഫാഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാബൂളില്‍ നിന്ന് വിമാനമാര്‍ഗ്ഗം പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ബോംബ് സ്‌ഫോടനത്തില്‍ മറിയമിന്റെ   മാതാപിതാക്കള്‍ കൊല്ലപ്പെട്ടത്.

2021 ഓഗസ്റ്റ് 26 നാണ് 183 പേരുടെ മരണത്തിനിടയാക്കിയ ബോംബ്  സ്‌ഫോടനം കാബൂള്‍ വിമാനത്താവളത്തില്‍ നടന്നത്. ആഴ്ചകള്‍ മാത്രം പ്രായമുള്ള മറിയമടക്കമുള്ള നാലു മക്കളുമായി പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് മറിയത്തെ നഷ്ടമാകുന്നത്. 2021 ആഗസ്റ്റ് മുതല്‍ മറിയത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

സംഭവസ്ഥലത്ത് നിന്ന് മറിയത്തെ രക്ഷിച്ച കൗമാരക്കാരന്‍ ദോഹയിലേക്ക് പോകുന്ന യുഎസ് സൈനിക വിമാനത്തില്‍ അവളെ  കയറ്റിവിട്ടതാകാമെന്ന് ഖത്തര്‍ അധികൃതര്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്നും ഒറ്റയ്ക്ക് ഖത്തറിലെത്തിയ 200 ഓളം അഫ്ഗാന്‍ കുട്ടികളില്‍ ഏറ്റവും ചെറിയ കുട്ടി മറിയമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.തുടർന്ന്  യുണിസെഫുമായി ചേര്‍ന്ന് മറിയത്തിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള  ഡിഎന്‍എ പരിശോധനയടം നടത്തിയാണ്  കുടുംബാംഗങ്ങളെ കണ്ടെത്തിയത്. മറിയത്തെയും കൂട്ടി അമേരിക്കയിലേക്ക് പോകുമെന്ന് യാര്‍ മുഹമ്മദ് നിയാസി പറഞ്ഞു. മറിയത്തിന്റെ സഹോദരനും സഹോദരിമാരും അദ്ദേഹത്തിന്റെ സംരക്ഷണയിലാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News