Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപെടുത്തിയതായി വ്യാജ വാർത്ത,അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഗൾഫ് ടൈംസ് പത്രം 

December 24, 2020

December 24, 2020

ദോഹ : ഇന്ത്യക്കാർക്ക് ഉൾപെടെ പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ പുതുതായി പ്രവേശന വിലക്ക് ഏർപെടുത്തിയതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.ഗൾഫ് ടൈംസ് പത്രത്തിന്റെ സമൂഹ മാധ്യമ  അക്കൗണ്ട് പേജിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ വാട്സ്ആപ് വഴിയും മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയും ഇത്തരമൊരു വ്യാജ വാർത്ത പ്രചരിക്കുന്നത്.വാർത്തയുടെ നിജസ്ഥിതി അറിയാൻ നിരവധി പേരാണ് 'ന്യൂസ്‌റൂ'മുമായി ബന്ധപ്പെടുന്നത്.

എന്നാൽ ഇത്തരമൊരു വാർത്ത തങ്ങൾ പുതുതായി  നൽകിയിട്ടില്ലെന്നും വ്യാജ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നതെന്നും ഗൾഫ്‌ടൈംസ് അധികൃതർ ന്യൂസ്‌റൂമിനെ അറിയിച്ചു.2020 മാർച്ച് എട്ടിന് ഗൾഫ് ടൈംസ് നൽകിയ വാർത്തയാണ് പുതിയതാണെന്ന തരത്തിൽ വീണ്ടു പ്രചരിപ്പിക്കുന്നത്. ജനിതക മാറ്റത്തോടെയുള്ള കൊറോണാ വൈറസ് പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടർന്ന് സൗദി അറേബ്യ,കുവൈത്ത്,ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾ താത്കാലികമായി രാജ്യാന്തര യാത്രകൾക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിൽ ഖത്തറിലും സമാനമായ നടപടികൾ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപകമാകുന്നതിനിടെയാണ് ചില തല്പര കക്ഷികൾ ഇത്തരമൊരു വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഗൾഫ് ടൈംസിന്റെ പേരിൽ ഇത്തരമൊരു വ്യാജ വാർത്ത പ്രചരിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെയും ഖത്തർ മീഡിയാ കോർപറേഷന്റെയും ശ്രദ്ധയിൽ പെടുത്തുമെന്ന് പത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ 'ന്യൂസ്‌റൂ'മിനെ അറിയിച്ചു. 

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News