Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വാഹനങ്ങളുടെ പരമാവധി വേഗത 60 ആയി കുറച്ചിട്ടില്ല,പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ട്രാഫിക് വിഭാഗം

October 27, 2022

October 27, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ഇന്റർസെക്ഷനുകളിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററാക്കി കുറച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ട്രാഫിക് വിഭാഗം നിഷേധിച്ചു. ജനറൽ ട്രാഫിക് വിഭാഗം ഇൻഫർമേഷൻ ആൻഡ് ട്രാഫിക് അവയർനസ്  അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ജാബർ മുഹമ്മദ് ഒദൈബയാണ് ഇക്കാര്യം അറിയിച്ചത്.

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാതയുടെ സ്വഭാവത്തിനനുസൃതമായി ഓരോ ഭാഗത്തും വാഹനങ്ങൾക്ക് നിയമപരമായ വേഗത നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം 'അൽ ശർഖ്' വെബ്‌സൈറ്റിനോട് പറഞ്ഞു.
ഓരോ സ്ട്രീറ്റിന്റെയും കവലകളുടെയും പ്രത്യേകതകൾക്കനുസരിച്ച് ഈ വേഗത വ്യത്യാസപ്പെടും.എന്നാൽ 80 കിലോമീറ്ററായി വേഗത സ്റ്റാൻഡേർഡൈസ് ചെയ്തിട്ടില്ല.ചെറിയ കവലകളിൽ 60 കിലോമീറ്റർ വേഗത നിയമപരമായി അനുവദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,ഇൻഡസ്ട്രിയൽ ഏരിയയിലെ ചില പ്രദേശങ്ങളെ ഉദ്ദേശിച്ചായിരിക്കാം ഇത്തരമൊരു തെറ്റായ പ്രചാരണം നടക്കുന്നതെന്നും അടുത്തടുത്തായി ട്രാഫിക് സിഗ്നലുകളും കവലകളും ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് ഈ ഭാഗങ്ങളിൽ നിയമപരമായ പരമാവധി വേഗത 60 ആയി  സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News