Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മന്ത്രാലയം

February 20, 2023

February 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: പുതിയ ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ഖത്തര്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെതാണെന്ന് അവകാശപ്പെടുന്ന ചിത്രം വ്യാജമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

11 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക, കാറുകളില്‍ ഉച്ചത്തിലുള്ള പാട്ട് കേള്‍ക്കുക, വണ്‍വേയിലൂടെയുള്ള ഡ്രൈവിംഗ്, കാറിനുള്ളില്‍ പുകവലി എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ എന്ന തരത്തിലാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ‘ഖത്തര്‍ പൊലീസില്‍ നിന്നുള്ള പുതിയ പിഴ’ എന്ന പേരിലുള്ള ഈ വിവരങ്ങൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഗതാഗത മന്ത്രാലയം  ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ വ്യക്തമാക്കി.

ആധികാരികത പരിശോധിക്കാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം, ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങൾ മാത്രം പിൻതുടരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News