Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ വ്യവസായ മേഖലയിലെ ഫഹസ് കേന്ദ്രത്തിൽ ഇനി കൂടുതൽ സൗകര്യങ്ങൾ

January 26, 2022

January 26, 2022

ദോഹ : വ്യവസായ മേഖലയിലെ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രത്തിന്റെ (ഫഹെസ്) ശേഷി കൂട്ടി. ഇതോടെ,  പ്രതിദിനം 1,000 വാഹനങ്ങൾ പരിശോധിക്കാം.  ഭാരം കുറഞ്ഞ എല്ലാത്തരം വാഹനങ്ങളും ഇവിടെ പരിശോധിക്കാനാവും. പൂർണമായും ഓട്ടമാറ്റിക് ആയുള്ള പരിശോധന പരമാവധി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകും. രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവർത്തന സമയം.

വാഹന പരിശോധനയ്ക്ക് പുറമേ റോഡ് പെർമിറ്റ് പുതുക്കൽ, ഉടമസ്ഥാവകാശം കൈമാറൽ, വാഹനം പെയിന്റ് ചെയ്യുന്നതിനുള്ള അനുമതി രേഖ തുടങ്ങി ഒട്ടേറെ സേവനങ്ങളും ലഭിക്കുമെന്ന് ഇൻഡസ്ട്രിയൽ ഏരിയ ഫഹെസ് കേന്ദ്രം ഓഫിസർ ക്യാപ്റ്റൻ അലി സലേം സൊബിഹ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News