Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ്, ഖത്തർ പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ പരാതി

January 25, 2021

January 25, 2021

ദോഹ : ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ  ഇന്ത്യന്‍ എംബസിയിൽ പരാതി.ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പം പങ്കുവെച്ച ചിത്രത്തിന്റെ താഴെയാണ്  ഖത്തറിൽ നിന്നുള്ള  അജ്‌നാസ് അജ്‌നാസ് എന്ന ഐഡിയില്‍ അശ്ളീല കമന്റ് പോസ്റ്റ് ചെയ്തത്.എന്നാൽ ഈ ഐഡി വെരിഫൈ ചെയ്തപ്പോൾ കിരൺ ദാസ് ചിഞ്ചു എന്നാണ് ഐഡന്റിഫൈ ചെയ്തതെന്ന് പോസ്റ്റിനു താഴെ കമന്റിട്ട ഒരാൾ വ്യക്തമാക്കി. മുസ്ലിം പേര് ദുരുപയോഗം ചെയ്ത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ചിലരുടെ ശ്രമമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.

സോഷ്യല്‍ മീഡിയയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്.സുരേന്ദ്രനോട് രാഷ്ട്രീയ വിയോജിപ്പുള്ള പലരും മകൾക്ക് ആശംസകൾ നേർന്നും സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ചും രംഗത്തെത്തി.   ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയതിനു പുറമെ സംഭവത്തില്‍ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജിലും അശ്‌ളീല കമന്റിനെതിരെ ചിലർ നടപടി ആവശ്യപ്പെട്ട്  പ്രതിഷേധം അറിയിച്ചു. 
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News