Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പ്രവാസികളെ വീട്ടിലടച്ചാൽ സംസ്ഥാനത്ത് കോവിഡ് കുറയുമോ?

January 08, 2022

January 08, 2022

അൻവർ പാലേരി 

ദുബായ് / ദോഹ : കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്താനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തില്‍ ഗൾഫ് മലയാളികൾക്കിടയിൽ പ്രതിഷേധം രൂക്ഷമാകുന്നു.നാട്ടിലുള്ളവർ യാതൊരു നിയന്ത്രണവുമില്ലാതെ പൊതുപരിപാടികളിൽ അടക്കം പങ്കെടുക്കുമ്പോൾ പല തവണ പരിശോധനകൾ നടത്തി കോവിഡ് രഹിത സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്നവർക്ക് ഹോം കൊറന്റൈൻ ഏർപ്പെടുത്തുന്നത് കടുത്ത അനീതിയാണെന്നാണ് പ്രവാസികൾ പറയുന്നത്.

'ഗൾഫിൽ നിന്നും 72 മണിക്കൂർ മുമ്പുള്ള കോവിഡ് രഹിത പി.സി.ആർ സർട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിയാൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്.ഇതെല്ലാം കഴിഞ്ഞാണ് അവർ പുറത്തിറങ്ങുന്നത്.അതേസമയം,ഒരു പരിശോധനയും നടത്താതെ കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു പരിശോധനയും ഇല്ലാതെ തന്നെ ഇഷ്ടം പോലെ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും സ്വൈരവിഹാരം നടത്താൻ അനുമതിയും നൽകുന്നു.ഇത് രോഗവ്യാപനം തടയാനുള്ള നടപടിയല്ല,എന്തൊക്കെയോ ചെയ്യുന്നുവെന്ന് വരുത്തിത്തീർക്കാൻ പ്രവാസികളെ കരുവാക്കുകയാണ്'-യു.എ.ഇയിലെ പൊതുപ്രവർത്തകനും അഭിഭാഷകനുമായ ആഷിഖ് തൈക്കണ്ടി പറയുന്നു.
ആഷിഖ് തൈക്കണ്ടി

ആഷിഖ് തൈക്കണ്ടി

'ശാസ്ത്രീയമായ എന്തെങ്കിലും കണ്ടെത്തലുകളുടെയോ നിരീക്ഷണങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഈ തീരുമാനം.അങ്ങനെയാണെങ്കിൽ അതുകൂടി സർക്കാർ വ്യക്തമാക്കേണ്ടതാണ്.സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുമ്പോഴെല്ലാം ആദ്യം തന്നെ പ്രവാസികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് ബോധ്യപ്പെട്ടതാണ്.ഇപ്പോൾ നടപ്പിലാക്കുന്നത് പ്രഹസനം മാത്രമാണ്..'ഖത്തറിലെ പൊതുപ്രവർത്തകനായ കെ.കെ ഉസ്മാൻ ചൂണ്ടിക്കാട്ടി.

കെ.കെ ഉസ്മാൻ

കെ.കെ ഉസ്മാൻ

വിദേശത്ത് നിന്നെത്തുന്നവര്‍ നിശ്ചിത ഇടവേളയ്‍ക്കുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വിമാനത്താവളത്തില്‍ ഹാജരാക്കുകയും ചെയ്‍ത ശേഷമാണ് യാത്ര അനുവദിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഹൈ റിസ്‍ക് രാജ്യങ്ങളില്‍ നിന്ന് അല്ലാതെ എത്തുന്നവരിലും രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ട് ഇത്രയും നിബന്ധകള്‍ പാലിച്ച് എത്തുന്നവരെ വീണ്ടും നിര്‍ബന്ധിത ക്വാറന്റീനിലാക്കേണ്ടതുണ്ടോ എന്ന് ദോഹയിലെ കണ്ണൂർ പ്രവാസി അസോസിയേഷൻ(ഗപാക്)പ്രസിഡന്റും വ്യവസായിയുമായ മുഹമ്മദ് നൗഷാദ് പ്രതികരിച്ചു.

നിലവിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുന്നവർ പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ട്.പിസിആർ പരിശോധനാ ഫലം വൈകുന്നതിനാൽ പലർക്കും ഒന്നിലേറെ തവണ യാത്ര മാറ്റിവെക്കുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്.ഇതെല്ലാം കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിൽ നാട്ടിലെത്തുന്നവർ ഒരാഴ്ച പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുന്നത് കടുത്ത അനീതിയാണെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

മുഹമ്മദ് നൗഷാദ്
മുഹമ്മദ് നൗഷാദ്

'ഒരു സ്ഥലത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് മൂന്നു ദിവസത്തെ അവധിയെടുത്ത് ഞാൻ നാട്ടിലേക്ക് പോകുന്നത്.പിസിആർ പരിശോധനാ ഫലം കിട്ടാൻ തന്നെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു.ഇനി നാട്ടിലെത്തിയാൽ കാര്യങ്ങൾ എന്താകുമെന്ന് ഒരുറപ്പുമില്ല...'ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News