Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ താമസവിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ മടങ്ങിവരാം,ഇന്ത്യക്കാർക്കുള്ള അനുമതി വൈകിയേക്കും  

July 22, 2020

July 22, 2020

ദോഹ : കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളിലുള്ള ഖത്തറിൽ താമസവിസയുള്ളവർക്ക് ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതി നൽകിയതായി ഗവണ്മെന്റ് കമ്യുണിക്കേഷൻ ഓഫീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ രാജ്യത്തെയും കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇതിന്റെ ഭാഗമായി കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ആദ്യഘട്ട പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. നാൽപതോളം രാജ്യങ്ങളാണ് ആദ്യഘട്ട പട്ടികയിൽ ഉള്ളത്.ഈ പട്ടികയിൽ ഉൾപെട്ട രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ആഗസ്റ്റ് ഒന്ന് മുതൽ ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതിയുള്ളത്. എന്നാൽ ഇന്ത്യ,പാക്കിസ്ഥാൻ,ശ്രീലങ്ക,നേപ്പാൾ,ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പട്ടികയിൽ ഉൾപെട്ടിട്ടില്ല.കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(പട്ടിക കാണാം)

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പട്ടികയിൽ ഭേദഗതി വരുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഈ രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ കോവിഡ് പരിശോധന നടത്തിയതിന്റെ കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക.യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പുള്ള കോവിഡ് രഹിത സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

അതേസമയം,അതിതീവ്ര കോവിഡ് വ്യാപനം തുടരുന്ന ഇന്ത്യ എപ്പോൾ പട്ടികയിൽ ഇടം പിടിക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്.ഇന്ത്യയിൽ ശരാശരി നാൽപതിനായിരം പേർക്കാണ് നിലവിൽ ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്.ഇതിൽ ഗണ്യമായ കുറവുണ്ടാകുന്ന മുറക്കായിരിക്കും ഇന്ത്യ പട്ടികയിൽ ഇടം പിടിക്കുക.മലയാളികൾ ഉൾപെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News