Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹോട്ടൽ കൊറന്റൈന് മുറികൾ ലഭ്യമല്ല,ഖത്തറിലേക്ക് തിരിച്ചുവരാനൊരുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ

February 22, 2021

February 22, 2021

ദോഹ: ദോഹയിൽ ക്വാറന്റൈൻ ഹോട്ടലുകൾ ആവശ്യത്തിന് ലഭിക്കാനില്ലാത്തതും ഉയർന്ന നിരക്കും  കാരണം നാട്ടിൽ നിന്നും തിരിച്ചുവരാൻ കഴിയാതെ നിരവധി മലയാളികൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഹോട്ടൽ ബുക്കിങ്ങിനു ശ്രമിക്കുന്ന പലർക്കും ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായുള്ള സന്ദേശമാണ് ഡിസ്കവർ ഖത്തറിൽ നിന്ന് ലഭിക്കുന്നത്.ഇതേതുടർന്ന് ഖത്തർ പോർട്ടലിൽ നിന്ന് ലഭിച്ച എൻട്രി പെർമിറ്റിന്റെ കാലാവധി നീട്ടേണ്ട അവസ്ഥയിലാണ് പലരും.

ദോഹയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പലർക്കും പല ദിവസങ്ങളിലും ഹോട്ടൽ ബുക്കിംഗ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.ആവശ്യക്കാർ കൂടിയതും ഹോട്ടൽ റൂമുകൾ പരിമിതമായതുമാണ് കാരണം. ഇതിനു പുറമെ ഹോട്ടൽ ബുക്കിങ്ങിന് ഉയർന്ന നിരക്കും നൽകേണ്ടി വരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് 2000 രൂപക്ക്  ലഭിച്ചിരുന്ന ഹോട്ടൽ മുറികൾക്ക്  ഇപ്പോൾ ഏകദേശം 3,500 റിയാൽ ആണ് ഒരാഴ്ചത്തേക്കുള്ള നിരക്ക്.ഈ തുക നൽകിയാലും മുറികൾ ലഭിക്കാനില്ലെന്ന് നിരവധി പേർ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

'കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ ഡിസ്‌കവർ ഖത്തർ വഴി ബുക്കിങ്ങിനായി ശ്രമിക്കുന്നു.ഇതുവരെ ബുക്കിങ് ലഭിച്ചല്ല.ഇപ്പോൾ ബുക്കിങ് അവസാനിച്ചുവെന്ന സന്ദേശമാണ് ലഭിക്കുന്നത്.ഇതുകാരണം ഞാൻ രണ്ടുതവണ എൻട്രി പെർമിറ്റിന്റെ കാലാവധി ദീർഘിപ്പിച്ചു' - കോട്ടയം ചെങ്ങന്നൂർ സ്വദേശി ഗീവർഗീസ്  ന്യൂസ്‌റൂമിനോട് പറഞ്ഞു.

ഭാര്യക്കും മകൾക്കും ഹോട്ടൽ ലഭ്യമായതിനാൽ അവർ 27 ന് തിരിച്ചു പോകാനിരിക്കുകയാണ്.അതേസമയം ഗീവർഗീസിന് ഇവർക്കൊപ്പം യാത്ര ചെയ്യാൻ കഴിയില്ല.

'രാവിലെ മുതൽ രാത്രി വരെ ഞാനും മകളും ഡിസ്കവർ ഖത്തറിന് മുന്നിലിരിക്കുകയാണ്.ബുക്കിങ് അവസാനിച്ചതായാണ് ഇപ്പോൾ കാണിക്കുന്നത്.ഇതുകാരണം നേരത്തെ എടുത്ത ഇൻഡിഗോ എയർലൈൻസിന്റെ ടിക്കറ്റ് വീണ്ടും മാറ്റേണ്ടി വന്നു. ഈ വകയിലും വലിയൊരു തുക നഷ്ടമായിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.
ഇതേതുടർന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പരാതിയുമായി എത്തിയത്.ആവശ്യമായ ഹോട്ടൽ മുറികൾ ലഭ്യമാക്കുന്നതിന് കൂടുതൽ ഹോട്ടലുകളിൽ കൊറന്റൈൻ സൗകര്യം ഒരുക്കണമെന്നാണ് പലരുടെയും ആവശ്യം.

അതേസയമം രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചത് മൂലവും ഹോട്ടൽ ബുക്കിംഗ് പ്രശ്നങ്ങളും കാരണം നിരവധി പ്രവാസികൾ യാത്ര മാറ്റിവെച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167
 


Latest Related News