Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സാമ്പത്തിക ശേഷിയില്ലാത്ത ഖത്തറിലെ രോഗികൾക്ക് ദശലക്ഷം ഖത്തർ റിയാലിന്റെ സഹായം നൽകുമെന്ന് മലയാളി സംരംഭകൻ

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :സാമ്പത്തിക ശേഷിയില്ലാതെ രോഗാവസ്ഥയിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഖത്തറിലെ മലയാളി പ്രവാസി വ്യവസായി ദശലക്ഷം ഖത്തർ റിയാലിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നസീം ഹെൽത്ത് കെയർ എംഡിയും 33 ഹോൽഡിങ്സ് സിഎംഡിയുമായ വി.പി. മുഹമ്മദ് മിയാൻദാദ് ആണ് അർഹരായ രോഗികൾക്ക് ശസ്ത്രക്രിയകൾക്കായി സഹായം പ്രഖ്യാപിച്ചത്. ഖത്തർ ഐഡികളുള്ള അർഹരായ  ഖത്തർ നിവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

നസീം സർജിക്കൽ സെന്റർ വഴി രോഗാവസ്ഥയുടെ ഗൗരവം  കണക്കാക്കി സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. . എംബസി, സാമൂഹിക, ജീവകാരുണ്യ അസോസിയേഷനുകൾ, പ്രമുഖ വ്യക്തികൾ, മാധ്യമങ്ങൾ എന്നിവയുടെ നിർദേശപ്രകാരം  സാധുവായ ഖത്തർ രേഖകളുള്ളവർക്ക് ‍ഡോക്ടർമാരുമായി ബന്ധപ്പെട്ട് രോഗാവസ്ഥ നിർണയിച്ച് അംഗീകാരം ലഭിച്ച ശേഷമായിരിക്കും സഹായം നൽകുക.

ആരോഗ്യത്തിനു ഏറെ പ്രാധാന്യമുള്ളതിനാൽ സാമ്പത്തിക സഹായം ആവശ്യമായ രോഗികളെ സഹായിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്ന്  വി.പി. മുഹമ്മദ് മിയാൻദാദ് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News