Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യൻ രൂപ തകർച്ചയിൽ തന്നെ,ഖത്തർ റിയാലിന്റെ രൂപയുമായുള്ള വിനിമയ നിരക്ക് 23ലേക്ക് കുതിക്കുന്നു

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ വിനിമയ നിരക്കില്‍ വീണ്ടും കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യന്‍ രൂപയെത്തിയത്.

ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഒരു യു.എ.ഇ ദിര്‍ഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു.

മസ്കത്ത് റിയാലിന്‍റെ വിനിമയനിരക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയക്കുന്നവര്‍ ആയിരം രൂപക്ക് 4.652 റിയാല്‍ നല്‍കിയാല്‍ മതിയാവും.

ഒരു ഖത്തർ റിയാലിന് 22 രൂപ 73 പൈസക്ക് മുകളിലാണ് ഇന്നത്തെ നിരക്ക്.കുവൈത്തി ദിനാറിന് 266 രൂപ 29 പൈസ വരെ എത്തി.വിനിമയനിരക്ക് സര്‍വകാല റെക്കോഡിലെത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം വിനിമയ സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും വിദേശ നിക്ഷേപകര്‍ ഇന്ത്യ വിട്ടതുമാണ് രൂപയുടെ മൂല്യം കുറയാന്‍ പ്രധാന കാരണം. എണ്ണവില വര്‍ധിക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. അമേരിക്കന്‍ ഡോളര്‍ മറ്റു കറന്‍സികളെ അപേക്ഷിച്ച്‌ ശക്തി പ്രാപിക്കുകയാണ്. ആറ് പ്രധാന കറന്‍സികളെ അപേക്ഷിച്ച്‌ ഡോളര്‍ ഇന്‍റക്സ് 0.31 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 112.48 ആണ് ഡോളര്‍ ഇന്‍റക്സ്. ഡോളര്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് ചൊവ്വാഴ്ച 153.40 കോടി രൂപയാണ് പിന്‍വലിച്ചത്.

എണ്ണവില വര്‍ധിക്കാനുള്ള സാധ്യതയും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒപെക് അംഗരാജ്യങ്ങളും അവയുടെ സഖ്യരാജ്യങ്ങളും എണ്ണ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ ഒപെക് രാജ്യങ്ങള്‍ക്ക് സമ്മര്‍ദമുണ്ടായിട്ടും അത് ഫലിച്ചിട്ടില്ല. എല്ലാ എണ്ണ ഉല്‍പാദന രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചതോടെ ഒപെക് നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും.

അതിനാല്‍ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത തന്നെയാണുള്ളത്. ഇത് ഇന്ത്യന്‍ രൂപയെ വീണ്ടും പരിക്കേല്‍പിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News