Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യൻ രൂപ ശക്തിയാർജിക്കുന്നു,ഖത്തർ റിയാൽ 20 രൂപയിൽ താഴെയെത്തി 

August 29, 2020

August 29, 2020

ദോഹ: ഇന്ത്യയിൽ നിക്ഷേപ,ഓഹരി വിപണികൾ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിദേശ കറൻസികളുമായുള്ള  ഇന്ത്യന്‍ രൂപയുറെ വിനിമയ നിരക്ക് കുറഞ്ഞു.ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ റിയാലും തമ്മിലുള്ള വിനിമയ നിരക്ക് 20 രൂപയില്‍ താഴെയെത്തി. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 1 റിയാലിന് 19 രൂപ 82 പൈസ മുതല്‍ 19 രൂപ 94 പൈസ വരെയായിരുന്നു ദോഹയിലെ വിവിധ എക്‌സ്‌ചേഞ്ചുകളിലുള്ള വിനിമയ നിരക്ക്. 

കോവിഡ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് ജൂൺ രണ്ടാം വാരം ഒരു ഖത്തർ റിയാലിന്റെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 20 രൂപ 91 പൈസ വരെ എത്തിയിരുന്നു.

ഓഹരി വിപണിയിലേക്കുള്ള ധനലഭ്യതയാണ് വിപണികളുടെ കുതിപ്പിന് പിന്നിലെ സുപ്രധാന കാരണം. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണമാണ് വിപണിയിലേക്ക് ഒഴുക്കുന്നത്. ഈ പണമൊഴുക്ക് ലോകമെമ്പാടുമുള്ള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് കരുത്തേകുന്നുണ്ട്.കോവിഡ് 19ന് വ്യാപനവും തുടര്‍ന്നുള്ള രാജ്യവ്യാപകമായ ലോക്ക്ഡൗണും മൂലം മാര്‍ച്ചില്‍ കുത്തനെ ഇടിഞ്ഞ ഓഹരി വിപണി പിന്നീട് കുതിച്ചുയരുകയായിരുന്നു. ലോക്ക്ഡൗണ്‍ നാളുകളില്‍ രാജ്യം മുന്‍പെങ്ങും കാണാത്ത വിധമുള്ള റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തവും ഓഹരി വിപണിയിലുണ്ടായി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും റീറ്റെയ്ല്‍ നിക്ഷേപകരും സജീവമായതോടെ വിപണി വീണ്ടും പുതിയ ഉയരങ്ങളിലേക്ക് മുന്നേറി.ഇതേ നില തുടർന്നാൽ വരും ദിവസങ്ങളില്‍ വിനിമയ നിരക്ക് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News