Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പുസ്തകമേളയിൽ അമീർ എത്തി,ഇന്ത്യയെ അറിയാൻ എംബസി പവലിയൻ

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദോഹാ രാജ്യാന്തര പുസ്തക മേള സന്ദർശിച്ചു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ആല്‍താനിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

'വായനയിലൂടെ നമ്മള്‍ വളരുന്നു' പ്രമേയത്തില്‍ സ്വദേശികളിലും പ്രവാസി സമൂഹത്തിലും വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സന്ദേശവുമായാണ് ഇത്തവണ പത്തുദിനം നീളുന്ന പുസ്തക പ്രദര്‍ശനം നടക്കുന്നത്.  

ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ  ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ സ്റ്റാള്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ആഞ്ജലീന്‍ പ്രേമലത ഉദ്ഘാടനം ചെയ്തു.ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്ത്യന്‍ എംബസി സ്റ്റാള്‍ സന്ദര്‍ശിക്കാവുന്നതാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News