Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദൽഹി തെരഞ്ഞെടുപ്പ് വിജയം, 24 മണിക്കൂറിൽ ആം ആദ്മിയിൽ ചേർന്നത് 11 ലക്ഷം പേർ 

February 13, 2020

February 13, 2020

ന്യൂഡൽഹി : ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയിൽ അംഗങ്ങളായി ചേരാൻ ജനങ്ങൾ മത്സരിച്ച് എത്തുന്നതായി റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേരാണ് പാര്‍ട്ടി അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഎപി രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.

എഎപിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാമെന്നും പാര്‍ട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പിന്നീടാണ് ജനങ്ങള്‍ കൂട്ടത്തോടെ മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പര്‍ എഎപി പ്രചരിപ്പിച്ചിരുന്നു.

 ദേശനിര്‍മാണത്തിന് ജനം എഎപിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന് തെളിവാണിതെന്നാണ്  നേതാക്കള്‍ പ്രതികരിച്ചത്.ദില്ലി തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയാണ് എഎപി ജയിച്ചത്. എട്ട് സീറ്റുകള്‍ ബിജെപി നേടിയപ്പോൾ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടിയിരുന്നില്ല.

ആം ആദ്മിയുടെ വിജയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. കെജ്‌രിവാൾ മാജിക് എന്നറിയപ്പെടുന്ന വികസന പദ്ധതികളും ജനക്ഷേമ നടപടികളും തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. സൗജന്യ വൈദ്യുതി,സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപെടെയുള്ള ജനകീയ പദ്ധതികൾക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾക്ക് കെജ്‌രിവാൾ നൽകിയ മറുപടി ജനങ്ങൾ ഏറ്റെടുത്തതും ആം ആദ്മിയുടെ ജനകീയത വർധിപ്പിച്ചിട്ടുണ്ട്. അമിത വ്യയവും അഴിമതിയും ഒഴിവാക്കി അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുകയാണ് താൻ ചെയ്യുന്നതെന്ന കെജ്‌രിവാളിന്റെ മറുപടി ജനങ്ങൾ ഏറ്റെടുത്തതായാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.


Latest Related News