Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ബീച്ചുകളും പാർക്കുകളും ഇനി പഴയത്പോലെയല്ല,നവീകരിച്ച എട്ട് ബീച്ചുകൾ നവംബർ ഒന്നിന് സന്ദർശകർക്കായി തുറക്കും

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പ്സന്ദർശകരെ സ്വീകരിക്കുന്നതിനായി രാജ്യത്തെ എട്ട് ബീച്ചുകൾ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി നവംബർ ഒന്നിന് തുറക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം.

സീലൈൻ പബ്ലിക് ബീച്ച്, അൽ വക്ര പബ്ലിക് ബീച്ച്, അൽ വക്ര ഫാമിലി ബീച്ച്, സിമൈസ്മ ഫാമിലി ബീച്ച്, അൽ ഫെർക്കിയ ബീച്ച്, സഫ അൽ തൗഖ് ബീച്ച്, അൽ ഗരിയ ബീച്ച്, അൽ ഖറൈജ് ബീച്ച് എന്നിവയാണ് വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്.അൽകാസ്‌ ടെലിവിഷനിൽ മജ്‌ലിസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെ,മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്‌സ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ എൻജിൻ സുലൈമാൻ അൽ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്.

നവീകരണത്തിന്റെ ഭാഗമായി ബീച്ചുകളിൽ നടപ്പാതകൾ, വ്യത്യസ്ത ഡിസൈനുകളിലുള്ള അലങ്കാരങ്ങൾ, സ്ഥിരം ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ബാർബിക്യൂ ഏരിയകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, വോളിബോൾ, ഫുട്‌ബോൾ ഗ്രൗണ്ടുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു..

ഇതിനിടെ,ലോകത്തിലെ ഏറ്റവും വലിയ എയർകണ്ടീഷൻ ചെയ്ത നടപ്പാതകളുള്ള ഉമ്മുൽ സെനീം പാർക്ക് അടുത്ത മാസം ആദ്യത്തോടെ ലോകകപ്പ് ആരാധകർക്കായി തുറക്കുമെന്ന് പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അലി അൽ ഖൂരി വെളിപ്പെടുത്തി. വ്യായാമത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കിയാണ് പാർക്കിൽ ഇത്തരമൊരു സൗകര്യം ഒരുക്കിയത്..
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News