Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചെറിയ പെരുന്നാളാണ്,ഖത്തറിലുള്ളവർ ഇക്കാര്യങ്ങൾ ഓർത്തിരിക്കണം

May 11, 2021

May 11, 2021

ഫോട്ടോ :നൗഷാദ് തെക്കയിൽ   

ദോഹ: ഈദ് ഒഴിവുദിനങ്ങളിൽ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താമസസ്ഥലങ്ങളിലും മറ്റും പട്രോളിങ് ശക്തമാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പെരുന്നാൾ ദിവസങ്ങളിൽ കേസുകൾ വർധിക്കാൻ സാധ്യതയുള്ളതായാണ് ആരോഗ്യ മന്ത്രാലയം കണക്കുകൂട്ടുന്നത്. ഇതൊഴിവാക്കാനാണ് പട്രോളിങ് ശക്തമാക്കുന്നത്.

ആളുകൾ കഴിയുന്നതും ഓൺലൈൻ ഷോപ്പിംഗ് നടത്തണമെന്നും തിരക്കുള്ള സുപ്പർമാർക്കെറ്റുകൾ ഒഴിവാക്കണമെന്നും വാണിജ്യ മന്ത്രാലയവും അഭ്യർത്ഥിച്ചു.

പെരുന്നാൾ നമസ്കാരത്തിന് എത്തുന്നവർ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം. പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

1. നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തം മുസല്ല(നമസ്‌കാര വിരിപ്പ്) കൊണ്ടുവരണം.

2. സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടാവില്ല.

3. ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് നമസ്‌കാരത്തിനായി അണിനിരക്കേണ്ടത്.

4. ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

5. ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ച നിറമുള്ളവരെ മാത്രമേ അനുവദിക്കൂ

6. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നമസ്‌കാരത്തിനായി വരരുത്.


ഇത്തവണ ഇദുല്‍ ഫിത്വര്‍ നമസ്‌കാരം ഈദ് ഗാഹുകളിലും പള്ളികളിലും രാവിലെ 5.05 ന് ആണ് ആരംഭിക്കുക. 1028 പള്ളികളും ഈദ്ഗാഹുകളും ഇതിനായി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News