Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇഹ്തിറാസ് ആപ് പണിമുടക്കി,മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി

October 31, 2022

October 31, 2022

ന്യൂസ്‌ റൂം ബ്യുറോ 

ദോഹ : തിങ്കളാഴ്ച രാവിലെ 11.30 മുതൽ ഇഹ്തിറാസ് ആപ് പണിമുടക്കിയതിനെ തുടർന്ന് ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളിലും ആപ് നിർബന്ധമുള്ള മറ്റിടങ്ങളിലും ഏറെ നേരം  ആശയക്കുഴപ്പമുണ്ടായി..തങ്ങളുടെ മൊബൈൽ ഫോണിന്റെ കുഴപ്പമാണെന്ന് ധരിച്ച പലരും മൊബൈൽ ഫോണിന്റെ സാങ്കേതിക വിദ്യ അറിയുന്നവരെയും ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

സാങ്കേതിക തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.ആപ്പിന്റെ പ്രവർത്തനം ഉടൻ സാധാരണ നിലയിലാവുമെന്നും അധികൃതർ വ്യക്തമാക്കി.നവംബർ ഒന്ന് മുതൽ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് ഇഹ്തിറാസ് ആപ് നിർബന്ധമുള്ളത്.ഇതിനിടെയാണ് ഇന്ന് ആപ്പ് പണിമുടക്കിയത്.അതേസമയം,ഇപ്പോൾ പ്രവർത്തനം സാധാരണനിലയിലായിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News