Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികളറിയാൻ,ഈ പച്ചക്കറി കഴിച്ചാൽ നിയന്ത്രിക്കാനാവുമെന്ന് പഠന റിപ്പോർട്ട്

May 22, 2023

May 22, 2023

ന്യൂസ്‌റൂം ഹെൽത്ത്  

ക്രമരഹിതമായ ജീവിത ശൈലി കാരണം പ്രവാസികളിൽ വലിയൊരു വിഭാഗം പ്രമേഹ രോഗത്താൽ ബുദ്ധിമുട്ടുന്നവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഒന്നാണ് ബീന്‍സ്. മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ് ബീൻസ്. ഗ്ലൈസെമിക് ഇൻഡെക്സ് കുറഞ്ഞ ബീൻസ്, സ്റ്റാർച്ച് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെക്കാൾ പ്രമേഹം നിയന്ത്രിക്കാൻ മികച്ചതാണെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ബീൻസ്, പ്രമേഹരോഗികൾ ദിവസവും ഒരു നേരമെങ്കിലും കഴിക്കണമെന്നാണ് ഈ പഠനം പറയുന്നത്. ‘ന്യൂട്രീഷൻ’ ജേണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ ബീൻസ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നില്ല എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീന്‍ കാത്സ്യത്തിന്‍റെയും സ്രോതസാണ്. ഇതിൽ പൂരിത കൊഴുപ്പുകൾ ഇല്ല. മാത്രമല്ല നാരുകൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇതാണ് ബീൻസിനെ ഒരു ഹെല്‍ത്തി ഫുഡ് എന്ന് പറയുന്നത്.

പ്രമേഹം നിയന്ത്രിക്കാനുള്ള മറ്റു മാർഗങ്ങൾ :

ഉലുവ വെള്ളം
ഉലുവ സ്വാഭാവികമായി ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ലയിക്കുന്ന നാരുകളും സാപ്പോണിൻസ് അടങ്ങിയിട്ടുള്ളതിനാൽ ദഹനം മന്ദഗതിയിലാക്കാനും കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനുള്ള സൂപ്പർഫുഡ് കൂടിയാണ് ഉലുവ. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ വെള്ളം സഹായിക്കും.

നെല്ലിക്ക കറ്റാർവാഴ ജ്യൂസ്
നെല്ലിക്കയുടെയും കറ്റാർവാഴയുടെയും ശക്തമായ സംയോജനം ഇൻസുലിൻ സ്രവണം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർവാഴ ജെൽ കഴിക്കുന്നത് വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ചിയ വിത്ത് വെള്ളം
നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. ഒരു ടേബിൾസ്പൂൺ ചിയ വിത്തുകൾ ഒരു കുപ്പി വെള്ളത്തിൽ ചേർക്കുക. ശേഷം അതിലേക്ക് അൽപം നാരങ്ങ നീര് ചേർക്കുക. പ്രമേഹമുള്ളവർ ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക.

തുളസി ചായ
പ്രമേഹത്തെയും അതിന്റെ സങ്കീർണതകളെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. തുളസി നീര്, ഇഞ്ചി നീര്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.

മല്ലി വെള്ളം
മല്ലി വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും സഹായിക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News