April 01, 2023
April 01, 2023
ന്യൂസ്‌റൂം ബ്യുറോ
ദുബായ് : റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ദുബായിലെ അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ബർ ദുബായിയെ ദേരയുമായി ബന്ധിപ്പിക്കുന്നതാണ് ദുബായ് ക്രീക്കിന് കുറുകെയുള്ള അൽ മക്തൂം പാലം. പുണ്യമാസത്തിൽ തിങ്കൾ മുതൽ ശനി വരെ പുലർച്ചെ ഒന്നു മുതൽ രാവിലെ ആറു വരെയാണ് അടച്ചിടുക.
വ്യാഴാഴ്ച മുതൽ താൽകാലിക അടച്ചുപൂട്ടൽ ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് സർവീസ് നടത്താനുള്ള ശേഷി പാലത്തിനുണ്ട്. വാഹനങ്ങൾ മറ്റു വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആർടിഎ ട്വീറ്റിലൂടെ നിർദേശിച്ചു.
താത്കാലിക അടച്ചുപൂട്ടൽ എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 10 വരെ നടക്കുന്ന നാദ് അൽ ഷെബ സ്‌പോർട്‌സ് ടൂർണമെന്റ് സന്ദർശിക്കുന്നവർക്ക് ഇതര റൂട്ടുകളെക്കുറിച്ചുള്ള ഗൈഡ് അതോറിറ്റി സമൂഹമാധ്യമത്തിൽ പങ്കിട്ടു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI