Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉപഭോക്തൃ സംരക്ഷണം, കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം 

October 03, 2019

October 03, 2019

ദോഹ : ഖത്തറിൽ ഭേദഗതികളോടെയുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ കരട് രൂപത്തിന്  മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു കരടുനിയമത്തിന് അംഗീകാരം നല്‍കിയത്. 2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഭേദഗതി ചെയ്താണു പുതിയ നിയമത്തിന്  വാണിജ്യ-വ്യവസായ മന്ത്രാലയം രൂപം നൽകിയത്.

സാമ്പത്തിക, വ്യാപാര രംഗങ്ങളിലെ വികസനത്തിനനുസരിച്ച്  ഉപഭോക്തൃ നിയമങ്ങളും നവീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കരട് നിയമത്തിന് രൂപം നൽകിയത്. 
ദേശീയ ഉല്‍പന്നങ്ങളുടെ മത്സരക്ഷമതയ്ക്കു പിന്തുണ നല്‍കാനും അവയുടെ രാജ്യാന്തര വ്യാപാരത്തിനു തടസമാകുന്നവയെ പ്രതിരോധിക്കാനും ലക്ഷ്യമാക്കി 2009ല്‍ രൂപം നല്‍കിയ എക്‌സിക്യൂട്ടീവ് നിയന്ത്രണ നിയമത്തിന്റെ ഭേദഗതിക്കും കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.


Latest Related News