Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗാർഹിക തൊഴിലാളികൾക്ക് അടിമപ്പണി,രണ്ടു പ്രവാസികൾക്ക് ഖത്തർ ശിക്ഷ വിധിച്ചു 

November 22, 2020

November 22, 2020

ദോഹ : ഖത്തറിൽ  ഗാര്‍ഹിക തൊഴിലാളികളെ ശമ്പളമോ കൃത്യമായി ഭക്ഷണോ നല്‍കാതെജോലി ചെയ്യിച്ച കേസിൽ  രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ പാകിസ്താന്‍കാരായ രണ്ട് പേര്‍ക്കെതിരായാണ് ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ഒന്നാം ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെയും പത്തുവര്‍ഷത്തേക്ക് തടവിലാക്കാനും ഓരോരുത്തര്‍ക്കും 200,000 റിയാല്‍ വീതം  പിഴ ചുമത്താനും നാടുകടത്താനും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു.മനുഷ്യക്കടത്ത് നിയമപ്രകാരമാണ് ശിക്ഷ. രണ്ട് ഗാര്‍ഹികതൊഴിലാളികളാണ് കേസില്‍ ഇരകളായത്. തൊഴിലാളികളെ ബലമായി ചൂഷണം ചെയ്യുക, അടിമകളെ പോലെ കോലി ചെയ്യിക്കുക,, ഇരയെ തടഞ്ഞുവയ്ക്കുകയും അവരുടെ സ്വാതന്ത്ര്യം ഹനിക്കുകയും  ചെയ്യുക, ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക, ശാരീരികമായി പീഢിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് ചുമത്തിയത്. .മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന്, പോലിസ്, പബ്ലിക് പ്രോസിക്യൂഷന്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി എന്നിവ സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു.

ഇരകളെ മോചിപ്പിച്ച് വൈദ്യശുശ്രൂഷ ലഭ്യമാക്കിയ ശേഷം പുനരധിവാസ കേന്ദ്രത്തില്‍ (അമാന്‍) പാര്‍പ്പിക്കുകയായിരുന്നു. ഫോറന്‍സിക് റിപോര്‍ട്ട്, സാക്ഷി മൊഴികള്‍, സാഹചര്യ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News