Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് ടീമുകളെ കാത്തിരിക്കുന്നത് അത്യാഢംബര താമസ കേന്ദ്രങ്ങൾ,ടീമുകളും താമസ സ്ഥലങ്ങളും

October 04, 2022

October 04, 2022

അൻവർ പാലേരി
ദോഹ : അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ദോഹയിലെത്തുന്ന  32 ലോകകപ്പ് ടീമുകളെ കാത്തിരിക്കുന്നത് അത്യാഢംബര ബോട്ടിക് താമസ സൗകര്യങ്ങളും ഹോട്ടലുകളും.ഇരുപത്തിനാല് ടീമുകൾ ദോഹയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലായിരിക്കും താമസിക്കുകയെങ്കിൽ ഇംഗ്ലണ്ട്, ജർമ്മനി, ബെൽജിയം, പോർച്ചുഗൽ എന്നിവയുൾപ്പെടെ എട്ട് ടീമുകൾ ദോഹയിൽ നിന്ന് അൽപം അകലെ താമസിക്കാനാണ് ആഗ്രഹിക്കുന്നത്.അതേസമയം,ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചില ഫുട്ബോൾ താരങ്ങളുടെ അഭിരുചികൾ കണക്കിലെടുത്ത് ഇവർക്കായി പുതിയ ഹോട്ടലുകൾ സോഫ്റ്റ് ലോഞ്ചിങ്ങിന് ഒരുങ്ങുകയാണ്..

ദേശീയ ടീമുകൾക്കായി നീക്കിവച്ചിരിക്കുന്ന ഓരോ ബേസ് ക്യാമ്പും വ്യത്യസ്തമാണെങ്കിലും മികച്ച പരിശീലന മൈതാനങ്ങൾക്കൊപ്പം പഞ്ചനക്ഷത്ര ആഡംബര വാസസ്ഥലങ്ങളാണ് പൊതുവെ എല്ലാ ടീമുകൾക്കുമായി ഒരുക്കിയിരിക്കുന്നത്..ഓരോ ടീമിനും അവരുടെ ഹോട്ടലിന് സമീപം തന്നെ പരിശീലന സൗകര്യങ്ങളും ഉണ്ടായിരിക്കും - ഓരോ രാജ്യത്തിനും വ്യത്യസ്തമായ താമസ കേന്ദ്രങ്ങളാണ് അനുവദിക്കുന്നതെങ്കിലും ഒന്നിലധികം രാജ്യങ്ങൾ ഒരേ സ്ഥലം  ആവശ്യപ്പെട്ടാൽ  ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമം പാലിക്കും.

ഗ്രൂപ്പ് തിരിച്ച്, ഓരോ രാജ്യത്തെയും ടീമുകൾക്കുള്ള താമസകേന്ദ്രങ്ങൾ ഇവയാണ്:

ഗ്രൂപ് എ

ഖത്തർ - അൽ അസീസിയ ബോട്ടിക് ഹോട്ടൽ(ആസ്പയർ പാർക്കിന് സമീപം)

നെതർലാൻഡ്സ് - സെന്റ് റെജിസ്, ദോഹ

സെനഗൽ – ദുഹൈൽ ഹാൻഡ്ബോൾ സ്പോർട്സ് ഹാൾ

ഇക്വഡോർ - ഹയാത്ത് റീജൻസി ഒറിക്സ് ദോഹ

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട് - സൂഖ് അൽ വക്ര ഹോട്ടൽ.

ഇറാൻ - അൽ റയ്യാൻ ഹോട്ടൽ ദോഹ.

യുഎസ്എ - മാർസ മലാസ് കെമ്പിൻസ്കി

വെയിൽസ് - ഡെൽറ്റ ഹോട്ടൽസ്, സിറ്റി സെന്റർ ദോഹ

ഗ്രൂപ് സി

അർജന്റീന - ഖത്തർ യൂണിവേഴ്സിറ്റി ഹോസ്റ്റൽ 1

പോളണ്ട് - എസ്ദാൻ പാലസ് ഹോട്ടൽ(ദുഹൈൽ)

സൗദി അറേബ്യ - മുർവാബ് റിസോർട്ട്,സീലൈൻ ബീച്ച്

മെക്സിക്കോ - സിമൈസ്മ മുർവാബ് റിസോർട്ട്

ഗ്രൂപ് ഡി

ഫ്രാൻസ് - അൽ മെസ്സിലയിലെ  ലക്ഷ്വറി റിസോർട്ട് & സ്പാ

ടുണീഷ്യ - വിന്ദാം ഗ്രാൻഡ് ദോഹ വെസ്റ്റ് ബേ

ഓസ്‌ട്രേലിയ - പുതിയ ആസ്പയർ അക്കാദമിയിലെ അത്‌ലറ്റുകൾക്കുള്ള അക്കമേഡേഷൻ

ഡെൻമാർക്ക് - സൽവ റീതാജ് റിസോർട്ട് & സ്പാ

ഗ്രൂപ് ഇ

സ്പെയിൻ - ഖത്തർ യൂണിവേഴ്സിറ്റി ഹോസ്റ്റൽ 2

ജപ്പാൻ - റാഡിസൺ ബ്ലൂ ഹോട്ടൽ ദോഹ

കോസ്റ്റാറിക്ക - സൽവ റോഡിലെ ദുസിത് ഡി-2

ജർമ്മനി - സുലാൽ വെൽനസ് റിസോർട്ട്

ഗ്രൂപ് എഫ്

ബെൽജിയം - ഹിൽട്ടൺ ബീച്ച് റിസോർട്ട്,സാൽവ

കാനഡ - സെഞ്ച്വറി മറീന ഹോട്ടൽ ലുസൈൽ

മൊറോക്കോ - വിന്ദാം,വെസ്റ്റ് ബേ

ക്രൊയേഷ്യ - ദോഹ ഹിൽട്ടൺ

ഗ്രൂപ് ജി

ബ്രസീൽ - വെസ്റ്റിൻ ദോഹ ഹോട്ടൽ & സ്പാ

കാമറൂൺ - ബനിയൻ ട്രീ ദോഹ, ലാ സിഗാലെ മുഷൈരിബ്

സെർബിയ - റിക്സോസ് ഗൾഫ് ഹോട്ടൽ ദോഹ

സ്വിറ്റ്സർലൻഡ് - ലെ റോയൽ മെറിഡിയൻ ദോഹ
 

ഗ്രൂപ് എച്

പോർച്ചുഗൽ - അൽ സംരിയ ഓട്ടോഗ്രാഫ് കളക്ഷൻ ഹോട്ടൽ

ദക്ഷിണ കൊറിയ - ലെ മെറിഡിയൻ സിറ്റി സെന്റർ, ദോഹ

ഘാന - ഡബിൾ ട്രീ, ഹിൽട്ടൺ,അൽ സദ്ദ്

ഉറുഗ്വേ - പുൾമാൻ, വെസ്റ്റ് ബേ
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News