Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
വെള്ളിയാഴ്ച(നാളെ) ദോഹ മെട്രോ ഗ്രീൻ ലൈനിൽ ബസ്സുകൾ മാത്രം

October 20, 2022

October 20, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ :ഒക്ടോബർ 21 വെള്ളിയാഴ്ച മെട്രോ ലിങ്ക് സേവനങ്ങളിൽ മാറ്റം.ഇതനുസരിച്ച്, ഗ്രീന്‍ ലൈനില്‍ നാളെ മെട്രോ സര്‍വീസിന് പകരം ബസ് സര്‍വീസായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. എന്നാൽ മെട്രോ ലിങ്ക് സർവീസുകളിൽ മാറ്റമുണ്ടാവില്ല.

അല്‍ ബിദക്കും അല്‍ റിഫ മാള്‍ ഓഫ് ഖത്തര്‍ സ്റ്റേഷനുമിടയിലും , അല്‍ മന്‍സൂറക്കും ദോഹ ജദീദിനിടയിലും ഓരോ പത്തുമിനിറ്റിലും ബസ് സര്‍വീസുകളുണ്ടാകും.വൈറ്റ് പാലസ് മെട്രോ സ്‌റ്റേഷനില്‍ ബസുകള്‍ സര്‍വീസ് നടത്തില്ല.

2 മുതൽ 5 കിലോമീറ്റർ പരിധിക്കുള്ളിൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനുള്ള  സൗജന്യ ബസ് സർവീസ് ശൃംഖലയാണ് മെട്രോലിങ്ക്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News