Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇനി സൗജന്യ യാത്രയില്ല, ദോഹ മെട്രോ,ലുസൈൽ ട്രാം യാത്രകൾക്ക് ഹയ്യാ കാർഡ് ഉടമകളും പണം നൽകണം

December 21, 2022

December 21, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് സമയത്ത് നടപ്പാക്കിയ ഹയ്യ കാർഡ് ഉപയോഗിച്ചുള്ള സൗജന്യ യാത്ര അവസാനിപ്പിക്കാനൊരുങ്ങി ഖത്തർ റെയിൽ. ഹയ്യ കാർഡ് ഉപയോഗിച്ചുള്ള സൗജന്യ യാത്രകൾ 2022 ഡിസംബർ 23 വെള്ളിയാഴ്ച വരെ മാത്രമായിരിക്കും അനുവദിക്കുക.അടുത്ത ദിവസം ദോഹ മെട്രോയിലേക്കും ലുസൈൽ ട്രാമിലേക്കുമുള്ള പ്രവേശനം ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും.

ലോകകപ്പ് ടൂർണമെന്റിനായി മെട്രോ സമയമാറ്റങ്ങൾ, ക്യാരേജ് ക്ലാസിഫിക്കേഷൻ നിർത്തലാക്കൽ തുടങ്ങി നിരവധി ഇളവുകൾ അവതരിപ്പിച്ചിരുന്നു. ലോകകപ്പ് അവസാനിച്ചതോടെ പഴയ രീതിയിലേക്ക് എല്ലാം മാറുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News