Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡോഗ് ബ്രദേഴ്‌സ് തിളങ്ങുമ്പോള്‍ ഖത്തറിലെ ഗോപകുമാറിനും അഭിമാനം

July 27, 2021

July 27, 2021

ദോഹ: ഡോഗ് ബ്രദേഴ്‌സ് അഭ്രപാളികളില്‍ തിളങ്ങുമ്പോള്‍ ഖത്തറിലെ മലയാളി ഗോപകുമാറിന് അഭിമാനവും ആനന്ദവും. അട്ടപ്പാടിയിലെ മധുവിന്റെ നൊമ്പരകരായ ഓര്‍മകള്‍ നമ്മിലേക്ക് എത്തിക്കുന്ന ഡോഗ് ബ്രദേഴ്‌സ് എന്ന ഹൃസ്വ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ പ്രധാനിയാണ് ഗോപകുമാര്‍.  കാന്‍ ഫെസ്റ്റിവെല്ലിലെത്തി നില്‍ക്കുന്ന ചിത്രം 14 മിനിറ്റു മാത്രമേ ഉള്ളൂ വെങ്കിലും കാഴ്ചക്കാരില്‍ ഉണ്ടാക്കുന്ന പ്രത്യേക അനുഭവം വ്യത്യസ്ഥമാണ്.  കൊല്‍ക്കത്തയിലെ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് വിന്നറും ലോക പ്രശസ്തമായ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ ലഭിച്ചതുമാണ് ഡോഗ് ബ്രദേഴ്്‌സ്.  വിശ്വന്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ച വേദികളിലെല്ലാം ശ്രദ്ധേയ നേട്ടം കൈവരിച്ചു. ചിത്രത്തിന്റെ  നിര്‍മാതാവാണ്് ഗോപകുമാര്‍ ജി. നായര്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ഇദ്ദേഹം ഖത്തര്‍ ടി.വി വാര്‍ത്താ വിഭാഗത്തില്‍ സീനിയര്‍ കാമറാമാനാണ്.  ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ആരംഭിച്ച ഗ്രേറ്റ് (Gr8) എ.വി പ്രൊഡക്ഷനാണ് ഫിലിം നിര്‍മിച്ചത്. പാലക്കാട് ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിലെ രണ്ട് കുട്ടികളിലൂടെയാണ് ചിത്രം കഥപറയുന്നത്. രണ്ട് സഹോദരങ്ങളും രണ്ട് പട്ടിക്കുട്ടികളും തമ്മിലെ സൗഹൃദത്തിലൂടെയാണ് വിശപ്പിന്റെ തീക്ഷ്ണത അവതരിപ്പിക്കപന്നത്. അസഹ്യമായ വിശപ്പ് മാറ്റാന്‍ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍, ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം.  നേരത്തേ ദൂരദര്‍ശനിലും പിന്നീട് കൈരളി ടി.വിയിലും കാമറമാനായി ജോലി ചെയ്ത ഗോപകുമാര്‍ 2004ലാണ് ഖത്തറിലെത്തുന്നത്. ഇവിടത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലില്‍ കാമറാമാനായാണ് തുടങ്ങുന്നത്. ഇപ്പോള്‍, 17 വര്‍ഷം പിന്നിട്ടപ്പോള്‍ ന്യൂസ് വിഭാഗത്തില്‍ സീനിയര്‍ കാമറാമാനാണ് ഈ തിരുവനന്തപുരം സ്വദേശി. ഗായിക കൂടിയായ മാലിനി ഗോപകുമാറാണ് ഭാര്യ. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപികകൂടിയാണ് ഇവര്‍. മകന്‍: ഗോകുല്‍ ഗോപന്‍.

 


Latest Related News