Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എച്.സി.ഡബ്ള്യ ഇൻവെസ്റ്റ്‌മെന്റ് മാനേജർക്കെതിരെ അച്ചടക്ക നടപടി,പ്രവർത്തനങ്ങൾക്ക് അനിശ്ചിതകാല വിലക്ക്

January 17, 2023

January 17, 2023

ക്യൂ.എൻ.എ 
ദോഹ : അന്വേഷണത്തിനിടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിന് ഹൊറൈസൺ ക്രസന്റ് വെൽത്ത് എൽഎൽസിയുമായി (എച്ച്‌സിഡബ്ല്യു) ബന്ധപ്പെട്ട വ്യക്തിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യുഎഫ്‌സി) റെഗുലേറ്ററി അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു. 546,182 ഖത്തർ റിയാൽ (ഒന്നര ലക്ഷം അമേരിക്കൻ ഡോളർ) പിഴയും ക്യുഎഫ്‌സിക്ക് കീഴിലെ പ്രവർത്തനങ്ങൾക്ക്  അനിശ്ചിതകാല വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

HCW-യുടെ രണ്ട് ഉപഭോക്താക്കളുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജരായിരുന്ന ലൂയിസ് ലാപ്ലാനക്കെതിരെയാണ് നടപടി. റഗുലേറ്ററി അതോറിറ്റിക്ക് ഇയാൾ ബോധപൂർവം തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചനാപരമായതോ മറച്ചുവെച്ചതോ ആയ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

HCW-യുടെ രണ്ട് ഉപഭോക്താക്കളുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജരായിരുന്നു ലൂയിസ് ലാപ്ലാന.
ഖത്തർ ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റി നേരത്തെയും  എച്ച്‌സിഡബ്ല്യുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News