Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിജയം മാത്രമാണ് ലക്‌ഷ്യം, ഇറാഖിനോടേറ്റ തോൽവി മറക്കേണ്ടതാണെന്ന് ഖത്തർ സ്‌ട്രൈക്കർ അക്രം അഫീഫ്

November 29, 2019

November 29, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇറാഖിനെതിരായ അപ്രതീക്ഷിത തോൽവിയെ മറികടന്ന് ഇന്നത്തെ മത്സരത്തിൽ ശക്തമായി തിരിച്ചു വരുമെന്ന് ഖത്തർ ടീമിലെ സ്‌ട്രൈക്കർ അക്രം അഫീഫ്. ടീമിലെ എല്ലാവരും തങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളിയെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും വേണ്ടത്ര ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് രാത്രി 8 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഖത്തറും യമനും തമ്മിലുള്ള മത്സരം.

ഇറാഖിനെതിനോട് നേരിട്ട പരാജയം നിരാശാജനകമായിരുന്നു. ഇനിയത് മറന്നേ പറ്റൂ.ഞങ്ങൾ വിജയപാതയിലേക്ക് തിരിച്ചുവരാനുള്ള ദൃഢനിശ്ചയത്തിലാണ്. എങ്ങനെ ഗോളുകൾ പിറക്കുന്നു എന്നതല്ല മുഴുവൻ പോയിന്റുകളും നേടി പൂർണമായ വിജയം തന്നെയാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നതെന്നും അക്രം അഫീഫ് പറഞ്ഞു.

ആസൂത്രണം ചെയ്തതിനസരിച്ച് കളിക്കാനാണ് തീരുമാനമെന്നും എങ്ങനെ സ്‌കോർ ചെയ്യുന്നുവെന്നത് പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിജയം മാത്രമാണ് ലക്‌ഷ്യം.. ഇന്നത്തെ കളിയിൽ മൂന്നു സ്‌കോർ നേടാനാവുമെന്നും അഫീഫ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാഖിനെതിരായ ഓപ്പണിങ് മത്സരത്തിൽ ഖത്തർ ടീം അംഗങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന അഭിപ്രായം അദ്ദേഹം നിഷേധിച്ചു.എല്ലാ കളിക്കാരും തികച്ചും ശാന്തരായിത്തന്നെയാണ് കളിച്ചതെന്നും എന്നാൽ അവസരങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അഫീഫ് കൂട്ടിച്ചേർത്തു.

2019 ഏഷ്യൻ കപ്പിൽ ഖത്തറിന്റെ ചരിത്ര വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അഫീഫ് അൽ സദ്ദ് ക്ലബ്ബിൽ നിന്നാണ് ഖത്തർ ദേശീയ ടീമിലെത്തിയത്.
 


Latest Related News