Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നോട്ടം പെണ്ണുടുപ്പിൽ തന്നെ,ലോകകപ്പ് സമാപന വേദിയിലെ ദീപികാ പദുകോണിന്റെ വേഷം ശരിയായില്ലെന്ന് ആരാധകർ

December 19, 2022

December 19, 2022

അൻവർ പാലേരി 

ദോഹ : സ്ത്രീകളുടെ വസ്ത്രധാരണം അളന്നു തിട്ടപ്പെടുത്തി മാർക്കിടുന്ന ഇന്ത്യൻ ആരാധകർക്ക് ദീപികാ പദുകോൺ വീണ്ടും ചൂടുള്ള വാർത്തയാവുകയാണ്.നേരത്തെ 'പത്താൻ' സിനിമയിലെ ഗാന രംഗത്തിൽ കാവിനിറമുള്ള അടിവസ്ത്രം ധരിച്ചതിനാണ് വിമർശനം നേരിട്ടതെങ്കിൽ ഖത്തറിലെ ലോകകപ്പ് സമാപന വേദിയിൽ ശരീരം മുഴുവൻ മറയുന്ന വേഷം ധരിച്ചതിനാണ് അവർക്കെതിരെ ചിലർ പരിഹാസവുമായി എത്തിയത്.ഞായറാഴ്ച രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് അനാവരാണ ചടങ്ങിൽ ദീപിക ധരിച്ച വേഷമാണ് ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയമാവുന്നത്.ദീപികയും ഇക്കർ കാസിലസും ചേർന്ന് ലോകകപ്പ് അനാവരണം ചെയ്യുന്ന  ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രം മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യണിലധികം പേരാണ് കണ്ടത്.

ബ്രൗൺ നിറത്തിലുള്ള ജാക്കറ്റും വെള്ള ഷർട്ടും കറുത്ത സ്കേർട്ടും  ധരിച്ചാണ്  താരം ഇന്നലെ വേദിയിൽ എത്തിയത്.ഇതിലാണ് പലർക്കും അമർഷം. 'ക്രൂരമായ' ഈ വസ്ത്രത്തേക്കാൾ മികച്ച മറ്റൊരു വേഷമാണ് താരം അർഹിക്കുന്നതെന്ന് ഓം എന്ന് പേരുള്ള  ആരാധകൻ ഇൻസ്റ്റയിൽ പ്രതികരിച്ചു."നിങ്ങളെല്ലാവരും ചേർന്ന് എന്റെ  പെണ്ണിനെ എന്താ ധരിപ്പിച്ചത്?" എന്നായിരുന്നു മറ്റൊരാളുടെ കൗതുകമുളവാക്കുന്ന കമന്റ്. 

നടിയുടെ 'ലുക്ക്'അത്ര പോരെന്നാണ് ആരാധകരുടെ പ്രധാന കമന്റ്.വസ്ത്രം രൂപകൽപ്പന ചെയ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനിങ് സ്ഥാപനമായ ലൂയിസ് വിറ്റനെതിരെയും ചിലർ വിമർശനവുമായി എത്തി.

“ലൂയി വിറ്റൺ, നിങ്ങൾ അവൾക്ക് ധരിക്കാൻ ഇതിലും നല്ല എന്തെങ്കിലും നൽകണമായിരുന്നു, എന്തുകൊണ്ടാണ് നിങ്ങൾ അവളോട് അങ്ങനെ ചെയ്യുന്നതെന്ന് മറ്റൊരു ആരാധകന്റെ രോഷപ്രകടനം.

"എന്തുകൊണ്ടാണ് ദീപിക ഒരു ബാഗിൽ?ആ വസ്ത്രം ഒരു വിദ്വേഷ കുറ്റകൃത്യമാണ്"-എന്തായാലും സിനിമയിലെ വസ്ത്രധാരണത്തിന്റെ പേരിൽ വിലക്ക് ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിരയായ ദീപിക പദുകോൺ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾക്കും ജോലിക്കും അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ദീപികയും പറയാതെ പറയുന്നുണ്ടാവണം.

ഫ്രഞ്ച് ആഡംബര ഫാഷൻ ഡിസൈനറായ ലൂയിസ് വിറ്റൻ ഈ വര്ഷം തുടക്കത്തിലാണ് തങ്ങളുടെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി ദീപികയെ നിയമിച്ചത്.നടനും ഭർത്താവുമായ രൺവീർ സിംഗിനൊപ്പമാണ് ദീപിക പദുകോൺ ലോകകപ്പ് സമാപന ചടങ്ങിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയത്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News