Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ച അഫീഫയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും 

July 07, 2020

July 07, 2020

ദോഹ : ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതയായ തൃത്താല പടിഞ്ഞാറങ്ങാടി ഒറവിൽ  അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.ഇന്ന് രാത്രിയുള്ള ഖത്തർ എയർവെയ്സിന്റെ കാർഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

മാടപ്പാട്ട് അബ്ദുൽ റഷീദിന്റെ ഭാര്യയും ദോഹയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയുമായ അഫീഫ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദോഹയിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.വിവാഹ വാർഷികത്തിന്റെ തലേദിവസമായിരുന്നു അന്ത്യം.കുട്ടികളില്ല. ഒറവിൽ മൊയ്തീൻ കുട്ടി-സൈനബ ദമ്പതികളുടെ മകളാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News