Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ റമദാന്‍ പുസ്തകമേള സാംസ്‌കാരിക മന്ത്രി ഉദ്ഘാടനം ചെയ്തു

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ
 

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന  റമദാന്‍ പുസ്തകമേളയുടെ രണ്ടാം പതിപ്പ് സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി, മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സുബൈ, ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ ബിന്‍ റാഷിദ് അല്‍ ദര്‍ഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഖത്തറില്‍ നിന്ന് 31 പ്രസാധകരും വിദേശത്തുനിന്നുള്ള 48 പ്രസാധകരും പങ്കെടുക്കുന്ന പുസ്തകമേള ഉം സലാലിലെ ദര്‍ബ് അല്‍-സായി ആസ്ഥാനത്ത് ഏപ്രില്‍ 5 വരെ തുടരും. പുസ്തകമേളയിലെത്തുന്നവര്‍ക്ക് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്പന്നമായ സംയോജനം കാണാനാകുമെന്ന് സാംസ്‌കാരിക മന്ത്രി പറഞ്ഞു.

എന്‍ഡോവ്‌മെന്റ് മന്ത്രാലയത്തിന്റെയും (ഔഖാഫ്) മതകാര്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ദിവസേന സാംസ്‌കാരിക, മത സെമിനാറുകള്‍ നടക്കുമെന്ന് റമദാന്‍ ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജാസിം അല്‍ ബുവൈനൈര്‍ പറഞ്ഞു. കുട്ടികള്‍ക്കായി കലാ സാംസ്‌കാരി ശില്പശാലകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News