Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മൊറോക്കോയെ വീഴ്ത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊറോക്കോയെ വീഴ്ത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി.ലോകകപ്പിൽ ആദ്യമായി ലൂസേഴ്‌സ് ഫൈനൽ വരെയെത്തിയ ആദ്യ ആഫ്രിക്കൻ,അറബ് ടീമെന്ന അഭിമാനനേട്ടവുമായാണ് 2022 ഫിഫ ലോകകപ്പിലെ മൊറോക്കോയുടെ മടക്കം.

ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ മൂന്ന് ഗോളുകളാണ് ഇരു ടീമുകളിലായി പിറന്നത്. മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ ക്രൊയേഷ്യയുടെ വക ആദ്യ ഗോള്‍ പിറന്നു. തൊട്ടുപിന്നാലെ ഒമ്ബതാം മിനുട്ടില്‍ മൊറോക്കോയും ഗോള്‍ നേടി. ഇവാന്‍ പെരിസിച്ച്‌ നല്‍കിയ അസിസ്റ്റില്‍ ജോസ്കോ ഗാര്‍ഡിയോള്‍ ആണ് ക്രൊയേഷ്യയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. അഷ്റഫ് ദാരി മൊറോക്കോയ്ക്കു വേണ്ടിയും ആദ്യ ഗോള്‍ നേടി. 42ാം മിനുട്ടില്‍ മൊറോക്കന്‍ ഗോള്‍വല വീണ്ടും കുലുങ്ങി. മിസ്ലാവ് ഒര്‍സിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ജീൻമരണ പോരാട്ടം നടത്തിയെങ്കിലും ഗോളൊന്നും വഴങ്ങിയില്ല.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ക്രൊയേഷ്യയുടെ മടക്കം. ഇക്കുറി തങ്ങളുടെ സ്റ്റാര്‍ പ്ലേയര്‍ ലൂക്കാ മോഡ്രിച്ചിന്റെ ലോകകപ്പിലെ വിടവാങ്ങല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ക്രൊയേഷ്യ ആഗ്രഹിച്ചിരുന്നില്ല.അതേസമയം, കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ കൊറോയേഷ്യക്ക് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News