Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19 : സ്വകാര്യ മേഖലയെ സഹായിക്കാൻ മൂന്ന് ബില്യൺ കൂടി അനുവദിച്ചു 

March 30, 2020

March 30, 2020

ദോഹ :  കോവിഡ് പ്രതിരോധത്തിൻറെ  ഭാഗമായി സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി പ്രാദേശിക ബാങ്കുകൾക്ക് 3 ബില്യൺ റിയാലിന്റെ അധിക  ഗ്യാരണ്ടി അനുവദിച്ചു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരമാണ് തീരുമാനം. സ്വകാര്യ മേഖലയ്ക്ക് 75 ബില്യൺ റിയാലിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ദുരിതബാധിത കമ്പനികൾക്ക് ശമ്പളവും വാടകയും നൽകുന്നതിന് കമ്മീഷനോ ഫീസോ ഇല്ലാതെ ഖത്തർ ഡവലപ്മെന്റ് ബാങ്ക് വഴി സോഫ്റ്റ് ലോൺ നൽകുന്നതിനുള്ള സപ്പോർട്ട് പാക്കേജായാണ് തുക അനുവദിച്ചതെന്ന്  ഖത്തർ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഖത്തർ ഡവലപ്മെന്റ് ബാങ്കുമായി സഹകരിച്ച് ഖത്തർ സെൻട്രൽ ബാങ്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കും.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News