Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റെസ്റ്റോറന്റുകളും കടകളും ഉൾപെടെ സേവന മേഖലയിലെ  ജീവനക്കാർക്ക് വാക്സിൻ കുത്തിവെപ്പിൽ മുൻഗണനയെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

May 10, 2021

May 10, 2021

ദോഹ :ഖത്തറിൽ മെയ് 28 മുതൽ കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി സേവന മേഖലയിലെ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പിൽ മുൻഗണന നൽകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നീ മേഖലകളിലെ തൊഴിലാളികൾക്കാണ് വാക്സിനേഷനിൽ മുൻഗണന നൽകുക.
ഇതിനായി  പ്രത്യേക ഷെഡ്യൂളിംഗ് യൂണിറ്റ് രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ ജീവനക്കാർക്ക്  വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യുന്നതിന് കമ്പനികൾ നേരിട്ട് വാക്സിനേഷൻ യൂണിറ്റുമായി ബന്ധപ്പെടണമെന്ന്  മന്ത്രാലയം അറിയിച്ചു.നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മെയ്  28 മുതൽ നാൾ ഘട്ടങ്ങളായി ഇളവ് വരുത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News