Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് പോസറ്റിവ് ആയ തിരൂർ സ്വദേശി ഖത്തറിൽ നിര്യാതനായി 

May 26, 2020

May 26, 2020

ദോഹ : കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച തിരൂർ സ്വദേശി ദോഹയിൽ നിര്യാതനായി.തിരൂർ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69)യാണ് മരിച്ചത്. കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉംസൈദിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് വക്രയിലെ ഹമദ് ആശുപത്രിയിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വെളുപ്പിനായിരുന്നു അന്ത്യം.

കഴിഞ്ഞ നാൽപത് വർഷത്തിലേറെയായി ദോഹയിലെ ക്യൂ.സി.സി കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്യുകയായിരുന്നു.ദോഹയിലെ ടെക്‌നോ മൊബൈലിൽ ജോലി ചെയ്യുന്ന മകനും കുടുംബവും നാട്ടിലാണ്. ഭാര്യ : സാറ ഉമ്മ. മക്കൾ : ശിഹാബുദ്ധീൻ (ദോഹ),സക്കീന,ഫൗസിയ,നുഷീദ,സഫിയ. സഹോദരൻ കുഞ്ഞിബാവ ഖത്തറിലുണ്ട്.മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദോഹയിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News