Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തൃശൂർ കേച്ചേരി സ്വദേശി ആർട്ടിസ്റ്റ് ജബ്ബാർ ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു 

June 16, 2020

June 16, 2020

ദോഹ : തൃശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുൽ ജബ്ബാർ (68) ദോഹയിൽ നിര്യാതനായി.അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായിരുന്ന ഇദ്ദേഹം ആർട്ടിസ്റ്റ് ജബ്ബാർ എന്നാണ് അറിയപ്പെട്ടിരുന്നത്.കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിലേറെയായി മുനിസിപ്പാലിറ്റിയിൽ ജീവനക്കാരനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു.

ഭാര്യ സാജിദ നേരത്തെ ഹമദിൽ ജീവനക്കാരിയായിരുന്നു.മക്കൾ : റീജ(എച്.എം.സി,ഖത്തർ),ഷീജ(ദുബായ്),അജ്നാസ്,അജ്മൽ(എച്‌.എം.സി).ഇളയ മകൾ ഹനാൻ എം.ഇ.എസ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്.മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖത്തറിൽ ഖബറടക്കും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News