Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ കൊവിഡ് രണ്ടാം തരംഗം; ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു

March 25, 2021

March 25, 2021

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി എച്ച്.എം.സി തീവ്ര പരിചരണ വിഭാഗം ആക്റ്റിങ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 82 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കൊറോണ വൈറസിന്റെ യു.കെ വകഭേദം ബാധിച്ച രോഗികള്‍ക്ക് കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. അവര്‍ കൂടുതല്‍ കാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്നു. നമ്മള്‍ ഇപ്പോള്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. പുതിയ വകഭേദം കൂടുതല്‍ തീവ്രമാണ്. ഇതിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണവും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഡോ. അഹമ്മദ് പറഞ്ഞ പ്രധാന കാര്യങ്ങള്‍: 

ഖത്തറിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ യു.കെ വകഭേദം കാരണമായി. രാജ്യത്ത് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. രോഗികളെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു. ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാനായി ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു. 

ആദ്യ തരംഗത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ രണ്ടാം തരംഗത്തില്‍ രോഗികളാകുന്നുവെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍: 

- ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ്.
- കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 58 ശതമാനം വര്‍ധനവ്.
- കൊവിഡ് ബാധിച്ച് മരിച്ചത് 13 പേര്‍. 

രോഗലക്ഷണം കണ്ടാലുടന്‍ ആളുകള്‍ ചികിത്സ തേടേണ്ടത് പ്രധാനമാണ്. നേരത്തേയുള്ള ചികിത്സ പൂര്‍ണ്ണമായ രോഗമുക്തിക്ക് സഹായിക്കും. സമൂഹത്തിലെ പ്രായമായവരുടെ കാര്യത്തില്‍ ഇത് പ്രധാനമാണ്. 

ചികിത്സിച്ചില്ലെങ്കില്‍ യു.കെ വകഭേദം കഠിനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ നേരത്തേ തന്നെ ഇടപെടുന്നതിന്റെ പ്രാധാന്യം ഓര്‍മ്മിക്കണം. ചെറിയ ലക്ഷണങ്ങളുള്ളവര്‍ ആണെങ്കില്‍ വീട്ടില്‍ തന്നെ കഴിയാം. 

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗികള്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും അപ്പോയിന്റ്‌മെന്റുകള്‍ വെര്‍ച്വല്‍ സേവനങ്ങളിലേക്ക് മാറ്റി. 

ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ സജീവമായി തുടരും. എല്ലാ അവശ്യ സേവനങ്ങള്‍ക്കും ടെലിമെഡിസിന്‍ വഴി പൂര്‍ണ്ണമായ പിന്തുണ നല്‍കും. 

അടിയന്തിര ആരോഗ്യ സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും ജീവന് ഭീഷണിയല്ലാത്ത തരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ 16000 എന്ന നമ്പറിലും വിളിച്ച് സഹായം ലഭ്യമാക്കാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News