Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ കോവിഡിനെ കൈപ്പിടിയിലൊതുക്കി,ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തി

July 22, 2021

July 22, 2021

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമായി വരുന്നതായി റിപ്പോര്‍ട്ട്. ആശുപത്രികളിലെ കോവിഡ് -19 രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ നിലവിൽ 100 ല്‍ താഴെ കോവിഡ് -19 രോഗികൾ മാത്രമാണ്  ചികിത്സയിലുള്ളത്. ആരോഗ്യ മന്ത്രാലയം നൽകുന്ന  കണക്കുകള്‍ പ്രകാരം ഐസിയു വാര്‍ഡുകളിലെ ആകെ രോഗികളുടെ എണ്ണം 31 ആണ്.. ബുധനാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഒരു മരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയിലധികമായി മരണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ ആകെ കോവിഡ് മരണം 600 ആയി. 43 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.  വിട്ടുമാറാത്ത രോഗങ്ങള്‍ നേരത്തെ ഉണ്ടായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 


Latest Related News