Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ കോവിഡ് ബാധിതരിൽ നാല് ശതമാനം വരെ കുട്ടികൾ,നിസ്സാരമായി കാണരുതെന്ന് അധികൃതർ 

June 01, 2020

June 01, 2020

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന് (എച്ച്എംസി) കീഴിൽ അൽസദ്ദിൽ പ്രവർത്തിക്കുന്ന പീഡിയാട്രിക് എമര്‍ജന്‍സി വിഭാഗം കുട്ടികള്‍ക്കുള്ള കോവിഡ് 19 ചികിത്സാ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് അല്‍സദ്ദ് കേന്ദ്രം കുട്ടികളായ കോവിഡ് 19 ബാധിതര്‍ക്കുള്ള ചികിത്സാ കേന്ദ്രമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം വിവിധ പ്രായക്കാരെ കോവിഡ് ബാധിക്കാറുണ്ടെങ്കിലും  കോവിഡ് ബാധിക്കുന്ന ചെറിയ ശതമാനം  കുട്ടികളില്‍ മാത്രമാണ് ഗുരുതരമായ ലക്ഷണങ്ങൾ  പ്രകടമാകുന്നത്. നിസാര ലക്ഷണങ്ങള്‍ തുടങ്ങി ഗുരുതര ലക്ഷണങ്ങലുള്ള കുട്ടികൾ വരെ പ്രകടമായ ഒട്ടേറെ കുട്ടികള്‍ അല്‍സദ്ദില്‍ ചികിത്സയിലുണ്ടെന്ന്  പീഡിയാട്രിക് വിഭാഗം ആക്ടിങ് ചെയർമാനും ഡയറക്റ്ററുമായ ഡോ.മുഹമ്മദ് അൽ അമ്രി വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 3 മുതല്‍ 4 ശതമാനം പേരും 14 വയസില്‍ താഴെയുള്ള കുട്ടികളാണ്. ഖത്തറിലെ കോവിഡ് ബാധിതരിൽ അറുപത് ശതമാനവും 25നും 44 നും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ  3 മുതല്‍ 4 ശതമാനം പേരും 14 വയസില്‍ താഴെയുള്ള കുട്ടികളാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും നിര്‍ബന്ധമായും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കണമെ ന്നും ഡോ.അല്‍ അമ്രി പറഞ്ഞു. പതിവായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, വൃത്തിഹീനമായ കൈകള്‍  കൊണ്ട് മുഖത്തും കണ്ണിലും മൂക്കിലും സ്പര്‍ശിക്കാതിരിക്കുക, സാമൂഹിക അകലം എന്നിവയെല്ലാം നിര്‍ബന്ധമായും കുട്ടികൾക്കും ബാധകമാണ്. കുട്ടികളില്‍ വൈറസ് പിടിപെടുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതുകൊണ്ടാണ് കുട്ടികളെ വീട്ടില്‍  നിന്ന് പുറത്തേക്ക് വിടരുതെന്ന് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News