Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
കൊറോണാ ഭീതി : ഷാർജയിൽ മലയാളികൾ ഉൾപെടെയുള്ള ജീവനക്കാർ കപ്പലിൽ കുടുങ്ങി 

March 14, 2020

March 14, 2020

ഷാർജ : കൊറോണാ ഭീതി കാരണം കപ്പൽ തീരത്ത് അടുപ്പിക്കാൻ കഴിയാത്തതിനാൽ ഷാര്‍ജയിലെ പുറംകടലില്‍ മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നു വന്ന കപ്പലായതിനാല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇവര്‍ പുറംകടലില്‍ കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവര്‍ കടലില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയാണ്.

12 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ ഏഴു പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു . തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അടക്കമുള്ളവരാണ് ഈ മൂന്നു പേരെന്നാണ് വിവരം. ഇറാനിലെ ജീവനക്കാരെ ഇറാനിലിറക്കിയ ശേഷമാണ്  കപ്പല്‍ ഷാര്‍ജയിലേക്ക് യാത്ര തിരിച്ചത്. സിയാല്‍ വെസല്‍ എന്ന കമ്പനിയുടെ  എംവി ചാമ്പ്യൻ  എന്ന കപ്പലാണ് പുറംകടലില്‍ കുടുങ്ങിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News