Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കോവിഡ് : ഖത്തറിലെ ഇഹ്തിറാസ് ആപ് എല്ലാ വിസക്കാർക്കും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു 

June 07, 2020

June 07, 2020

ദോഹ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ് വിസാ കാലാവധി കഴിഞ്ഞവർ ഉൾപെടെ എല്ലാ തരം വിസക്കാർക്കും ലഭ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. നിലവിൽ ബിസിനസ് വിസ ഉൾപെടെയുള്ള വിവിധ സന്ദർശക വിസയിലുള്ളവർക്കും വിസാകാലാവധി കഴിഞ്ഞവർക്കും ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തത് വലിയ പ്രയാസങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ വിസക്കാർക്കും ഈ സൗകര്യം ലഭ്യമാക്കാൻ അധികൃതർ നടപടികൾ തുടങ്ങിയത്.ഇതിനുള്ള സാങ്കേതിക നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. ബിസിനസ് വിസയിലുള്ള ചിലർക്ക് ഇതിനകം ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.ഇതിനായി ഖത്തർ ഐഡി ഇല്ലാത്തവർക്കായി ആപ്പിൽ വിസാ രജിസ്‌ട്രേഷൻ എന്ന പ്രത്യേക വിഭാഗം തുടങ്ങിയിട്ടുണ്ട്.

ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവരും നിർബന്ധമായും തങ്ങളുടെ സ്മാർട്ട് ഫോണിൽ ഇഹ്തിറാസ് ആപ് ഡൗൺലോഡ്  ചെയ്യണമെന്നാണ് നിർദേശം.അല്ലാത്തപക്ഷം കനത്ത പിഴയാണ് ലഭിക്കുക.രാജ്യത്തെ മിക്ക ഹൈപ്പർമാർക്കറ്റുകളിലും ബാങ്കുകൾ ഉൾപെടെയുള്ള  പ്രമുഖ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ആപ് നിർബന്ധമായതോടെ നിരവധി പേരാണ് പ്രതിസന്ധിയിലായത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News