Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആരോഗ്യ വകുപ്പ് പരിശോധന നടത്താന്‍ വിസമ്മതിച്ച ഖത്തറിൽ നിന്നുള്ള പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു 

July 13, 2020

July 13, 2020

റഈസ് അഹമ്മദ്

ദോഹ: ക്വാറന്റൈന്‍ വാസം പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ച ഖത്തറില്‍ നിന്നുള്ള പ്രവാസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ദേശമംഗലം തലശേരി സ്വദേശി നൗഷാദിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കേളെജിലേക്ക് മാറ്റി. വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് യുവാവ് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്താന്‍ തയ്യാറായത്. 

രോഗ ലക്ഷണങ്ങളൊന്നും പ്രകടമല്ലാത്തതിനാല്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പ്. എന്നാല്‍ പ്രായമായ പിതാവും കുട്ടികളുമുള്ള വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് നൗഷാദ് ആവശ്യപ്പെടുകയായിരുന്നു. തന്റെ ആവശ്യം അംഗീകരിക്കാനും പരിശോധന നടത്താനും ആരോഗ്യവകുപ്പ് തുടക്കത്തില്‍ തയ്യാറായിരുന്നില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ കഴിയുന്ന നൗഷാദ് ന്യൂസ് റൂമിനോട് പറഞ്ഞു. വീട്ടിലേക്ക് മടങ്ങണമെങ്കില്‍ ടെസ്റ്റ് ചെയ്യണമെന്ന നൗഷാദിന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴങ്ങുകയായിരുന്നു. ഖത്തറിലെ മൈഥറില്‍ ജോലി ചെയ്യുന്ന നൗഷാദ് രണ്ടാഴ്ച മുമ്പാണ് വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ ദോഹയില്‍ നിന്നും നെടുമ്പാശ്ശേരി വഴി നാട്ടിലേക്ക് മടങ്ങിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News