Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം പത്തിൽ നിന്നും അഞ്ചായി കുറച്ചു 

June 29, 2020

June 29, 2020

ദോഹ: ഖത്തറിൽ രണ്ടാം ഘട്ട ഇളവുകൾ നടപ്പിലാകാനിരിക്കെ പൊതു, സ്വകാര്യ ചടങ്ങുകളിൽ  ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം പത്തിൽ നിന്ന് അഞ്ചായി ചുരുക്കി. സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.. മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള സമ്പര്‍ക്കം മൂലം ഖത്തരികള്‍ക്കും പ്രൊഫഷനലുകളായ പ്രവാസികള്‍ക്കുമിടയിൽ  കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.കോവിഡ്  നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടം ജൂലൈ 1 മുതൽ തുടങ്ങാനിരിക്കെയാണ് പുതിയ തീരുമാനം.

നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത് മുന്‍കരുതലുകള്‍ പാലിക്കാനുള്ള പൊതുജനങ്ങളുടെ സഹകരണത്തിന് അനുസരിച്ചാണെന്ന് സുപ്രിംകമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പുറത്തു പോകുമ്പോള്‍ മാസ്ക് ധരിക്കുക, ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, സാമൂഹിക അകലം പാലിക്കുക  തുടങ്ങിയ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  

 


Latest Related News