Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് ഭീഷണി : ഗൾഫ് രാഷ്ട്രങ്ങൾ ഭിന്നത മറന്ന് ഒരുമിച്ചു നിൽക്കണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രി

March 22, 2020

March 22, 2020

ദോഹ : കോവിഡ് വ്യാപനം ഗൾഫ് രാഷ്ട്രങ്ങളെ പ്രതിയിലാക്കുമ്പോൾ എല്ലാ ഗൾഫ് രാജ്യങ്ങളും ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഖത്തർ മുൻ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി ആവശ്യപ്പെട്ടു. ജിസിസി നേതാക്കള്‍ ഒന്നിച്ചിരുന്ന് കോവിഡിനെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കണം. ഒപ്പം സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ രോഗം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും ഗൌരവത്തിലുള്ള ചര്‍ച്ചകള്‍ നടത്തണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

‘’എപ്പോള്‍ എങ്ങനെ ഈ രോഗത്തെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തില്‍ നമുക്കൊരു ഉറപ്പുമില്ല,പക്ഷെ ഉറപ്പുള്ള കാര്യം ആഗോള ആരോഗ്യ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ കോവിഡ് വന്‍ ആഘാതമേല്‍പ്പിക്കാന്‍ പോകുന്നുവെന്നതാണ്.’’
കോവിഡ്-19 ന് മുമ്പും ശേഷവും എന്ന രീതിയില്‍ ലോകത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍റെ ആവശ്യം ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാനുള്ള തന്ത്രമാണെന്ന രീതിയില്‍ കാണരുതെന്നും മുൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News