Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പ്രവാസികളുടെ മടക്കം,ഗൾഫിലേക്ക് പോകാൻ തയാറായിരിക്കാൻ മൂന്ന് യുദ്ധക്കപ്പലുകൾക്ക് കേന്ദ്ര നിർദേശം 

April 28, 2020

April 28, 2020

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ രാജ്യത്തെ മൂന്ന് വലിയ യുദ്ധക്കപ്പലുകൾ സജ്ജമാക്കിയതായി ഇന്ത്യൻ ഡിഫൻസ് റിസർച് വിങ് റിപ്പോർട്ട് ചെയ്തു.ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഐഎന്‍എസ് ജലാശ്വയും മറ്റ് രണ്ടു കപ്പലുകളുമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാത്രതിരിക്കാന്‍ തയാറായിരിക്കണമെന്നാണ് ഈ കപ്പലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎന്‍എസ് ജലാശ്വ ഉപയോഗിച്ച്‌ നിരവധി ആളുകളെ തിരികെയെത്തിക്കാന്‍ കഴിയും.
ജീവനക്കാരെ കൂടാതെ 1000 പേരെ വഹിക്കാന്‍ കഴിയുന്ന ഐഎന്‍എസ് ജലാശ്വയില്‍ സാമൂഹിക അകലം പാലിച്ചാണെങ്കില്‍ പോലും 850 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

ജലാശ്വയ്‌ക്കൊപ്പം സജ്ജമാക്കിയിരിക്കുന്ന മറ്റ് രണ്ട്‌ കപ്പലുകള്‍ക്കും നൂറുകണക്കിന് പേരുമായി യാത്ര ചെയ്യാൻ ശേഷിയുണ്ട്.

കൊച്ചി, വിശാഖപ്പട്ടണം, പോര്‍ട്ട്‌ബ്ലെയര്‍ എന്നിവിടങ്ങളിലെ നാവികകേന്ദ്രങ്ങളില്‍ സേനയ്ക്ക് എട്ട് ലാന്‍ഡിംഗ് ഷിപ്പ് ടാങ്കുകളുണ്ട്. ഇതില്‍ രണ്ടെണ്ണം അറ്റക്കുറ്റപ്പണികളിലാണ്. ബാക്കിയുള്ളതില്‍
നാലെണ്ണവും ഉടനെ സജ്ജമാക്കുമെന്നാണ് സൂചന.

രോഗികള്‍, ഗര്‍ഭിണികള്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ പൊതുമാപ്പിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചെത്താനുള്ളവര്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെയായിരിക്കും ആദ്യഘട്ടത്തില്‍ തിരികെയെത്തിക്കുകയെന്നാണ് സൂചന.

വിദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രണ്ടു ലക്ഷത്തോളം മലയാളികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News