Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് കാലയളവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള 70 ശതമാനം സേവനങ്ങളും ടെലിമെഡിസിൻ വഴി മാത്രം

October 18, 2022

October 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പ്  നടക്കുന്ന വേളയിൽ ആരോഗ്യ സേവനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) 70 ശതമാനം കൺസൾട്ടേഷനുകളും  ടെലിമെഡിസിൻ വഴിയാക്കുന്നു. 2022 നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ലോകകപ്പിനായി രാജ്യത്തെത്തുന്ന സന്ദർശകരെ കൂടി പരിഗണിച്ച്, ഇ-സേവനങ്ങൾ, വെർച്വൽ ഓൺലൈൻ സെഷനുകൾ എന്നിവ വഴി  ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ ലക്ഷ്യമാക്കിയാണ് നടപടി.

തടസ്സമില്ലാത്ത സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന്  2022 നവംബർ 1 മുതൽ 2022 ഡിസംബർ 22 വരെയുള്ള കാലയളവിൽ  ഇനിപ്പറയുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ് :
- ഡോക്ടറുമായി നേരിട്ടുള്ള കൂടിക്കാഴ്ച ആവശ്യമില്ലാത്ത എല്ലാ അപ്പോയിന്റ്‌മെന്റുകളും വെർച്വൽ കൺസൾട്ടേഷനുകളായി ബുക്ക് ചെയ്യാവുന്നതാണ്.

-ഈ കാലയളവിലേക്ക്  നേരത്തെ ബുക്ക് ചെയ്‌ത എല്ലാ അപ്പോയിന്റ്‌മെന്റുകളും PHCC വെർച്വൽ കൺസൾട്ടേഷനുകളിലേക്ക് മാറ്റിയ ശേഷം രോഗികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും.

-മരുന്നുകൾക്കും മറ്റ് രോഗപരിചരണ സാമഗ്രികൾക്കും ഫോൺ വഴി ഹോം ഡെലിവറിക്കായി ബുക് ചെയ്യാം.

-രോഗികൾക്കുള്ള  സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ  ഇലക്ട്രോണിക് സേവനമായ ഇ-ജസ വഴി  ലഭിക്കും

-അപ്പോയിന്റ്‌മെന്റുകൾ, ഹെൽത്ത് കാർഡ്, ഫാമിലി ഫിസിഷ്യനെ മാറ്റുക, ഹെൽത്ത് സെന്റർ മാറ്റുക, ഹെൽത്ത് കാർഡ് പുതുക്കുക തുടങ്ങിയ സേവനങ്ങൾക്കായി ആരോഗ്യമന്ത്രാലയത്തിന്റെ നരാകോം  മൊബൈൽ ആപ്ലിക്കേഷനിലും പിഎച്ച്സിസി വെബ്‌സൈറ്റിലും ലഭ്യമായ ഇ-സേവനങ്ങൾ ഉപയോഗിക്കേണ്ടതാണ്.

അതേസമയം,ഫാമിലി മെഡിസിൻ, പീഡിയാട്രിക്, ഡെന്റൽ നടപടിക്രമങ്ങൾ, ഇഎൻടി, ഡെർമറ്റോളജി, കാൻസർ സ്ക്രീനിംഗ്, ഒഫ്താൽമോളജി എന്നിവയ്‌ക്ക് ഇൻ-പേഴ്‌സൺ എമർജൻസി, വാക്ക്-ഇൻ സേവനങ്ങളും ലഭ്യമാകും.  കൺസൾട്ടേഷനുകൾ/അപ്പോയ്‌മെന്റുകൾ എന്നിവയ്ക്കായി  16000 എന്ന കമ്മ്യൂണിറ്റി കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കോവിഡുമായി ബന്ധപ്പെട്ട  അപ്പോയിന്റ്മെന്റ് ബുക്കിംഗിന് 40277077 എന്ന ഹോട്ലൈൻ നമ്പർ മാത്രമാണ് ഉപയോഗിക്കേണ്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News