Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോണ്‍കാഫ് ഗോള്‍ഡ് കപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ കമ്പനി ഖത്തര്‍ എയര്‍വേയ്‌സ്

July 03, 2021

July 03, 2021

ദോഹ:ഇന്നലെ മുതല്‍ ഓഗസ്റ്റ് ഒന്നു വരെ നടക്കുന്ന 2021കോണ്‍കാഫ് ഗോള്‍ഡ് കപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് കരാറിലൊപ്പിട്ടു.
കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക,കരീബിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (കോണ്‍കാഫ്)എന്നിവയുമായുള്ള കരാറുകളിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് ആഗോള കായിക സ്‌പോണ്‍സര്‍ഷിപ്പ് വികസിപ്പിക്കുകയാണ്.കോണ്‍ഗാഫ് പ്രിലിമിനറി മല്‍സരങ്ങളാണ്  ഇന്നലെ മിയാമിയില്‍ ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ജൂലൈ 10 നാണ് ആരംഭിക്കുക. കലാശപ്പോരാട്ടം ഓഗസ്റ്റ് 1 ന് ലാസ് വെഗാസില്‍ നടക്കും.ഫുട്‌ബോള്‍ കളിയാരാധകരെ ബന്ധിപ്പിക്കുന്നതിന് ഇത്തരത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് ഖത്തര്‍ എയര്‍ ചീഫ് അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു.

 


Latest Related News