Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ വിമാനത്താവളത്തിൽ ഒന്നര കിലോയിലധികം കൊക്കൈൻ പിടികൂടി

January 12, 2023

January 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഷൂസിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര കിലോയിലധികം കൊക്കയ്ൻ മയക്കുമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. 1553.8 ഗ്രാം നിരോധിത മയക്കുമരുന്നാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിൽ  പിടികൂടിയത്.

മയക്കുമരുന്നോ, നിയമവിരുദ്ധമായ മരുന്നുകളോ, നിരോധിത വസ്തുക്കളോ രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കസ്റ്റംസ് അധികൃതർ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

ഏറ്റവും പുതിയ ഉപകരണങ്ങൾക്ക്  പുറമെ,യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി പിന്തുടരാൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളും പരിശീലനവും .നൽകിവരുന്നുണ്ട്.

പിടികൂടിയ മയക്കുമരുന്നും പ്രതിയെയും തുടർനടപടികകൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News