Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വീണ്ടും ചിത്ര സംഗീതം,കെ.എസ് ചിത്രയുടെയും കണ്ണൂർ ഷെരീഫിന്റെയും സംഗീത വിരുന്നുമായി മലബാർ അടുക്കള

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : മലബാർ അടുക്കള റേഡിയോ മലയാളം 98.6 എഫ് എമ്മുമായി സഹകരിച്ച് , 'ചിത്രഗീതം' എന്ന പേരിൽ  മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്ര നയിക്കുന്ന സംഗീതവിരുന്ന് ഒരുക്കുന്നു. ഏപ്രിൽ 22 ന് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന സർഗ സായാഹ്നത്തിൽ മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ കണ്ണൂർ ഷരീഫും അരങ്ങിലെത്തും.പിന്നണി ഗായകൻ കെ. കെ നിഷാദും, വയലിനിസ്റ്റ് വേദമിത്രയും ഉൾപ്പെടുന്ന പതിനഞ്ചോളം കലാകാരന്മാർ ഇവർക്കൊപ്പം വേദിയിലെത്തും.

ഏപ്രിൽ 22 ശനിയാഴ്ച അൽ അറബ് സ്പോർട്സ് ക്ലബ്ബിലാണ് ചിത്രഗീതം നടക്കുക.സൈത്തൂൻ റെസ്റ്റോറൻ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പരിപാടിയുടെ പോസ്റ്റർ ഐസിസി പ്രസിഡൻ്റ് മണികണ്ഠനും.വീഡിയോ ടീസർ ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവയും പുറത്തിറക്കി.റിയാദ മെഡിക്കൽ സെൻ്റർ പ്രതിനിധി മാനസ, ലോങ്ങ്ലാസ്റ്റ്  ലാബ് ഗ്രൂപ്പ് ഡയറക്ടർ ഇസ്മയിൽ , ഗ്രാൻഡ് മാൾ റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, എബിൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജർ അൻസാർ, നാഷണൽ എക്സ്ചേഞ്ച് , ജിഇഡി ട്രാവൽസ്, ജെം ആട്ടോപെയിൻ്റ്സ്, ഹോട്ട് പാക്ക്, ഗുഡ്‌വിൽ കാർഗോ പ്രതിനിധികളും വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു. മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ അസീസ് പുറായിൽ എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News